Sunday, March 25, 2012

മാര്‍പാപ്പയ്ക്കെതിരെ സി.പി.എം

കോഴിക്കോട്‌: കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന മാര്‍പ്പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റേത്‌ മാത്രമാണെന്ന്‌ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പോപ്പിന്റെ പ്രസ്താവന കൊണ്ട്‌ വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന്‌ അകറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന്‌ മാര്‍പാപ്പ മെക്സിക്കോയില്‍ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു എസ്.ആര്‍.പി. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
മാര്‍പ്പാപ്പയുടെ പ്രസ്താവന വ്യക്തിപരമാണ്. സാര്‍വദേശീയ തലത്തിലെ മാറ്റങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടു പോകുന്നതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനം. അതിനാല്‍ കാലഹരണപ്പെട്ടുവെന്നു പറയാന്‍ കഴിയില്ല. പാര്‍ട്ടി ശത്രുക്കള്‍ നേരത്തേയും നിരവധി ആരോപണങ്ങളും അപവാദങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ വിമര്‍ശനങ്ങളെ പോലെ മാത്രമേ ഇതിനെയും കാണുന്നുള്ളൂ.
 PS: ഒരു വാര്‍ഡില്‍ നിന്നാല്‍ പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത പാര്‍ടിയാണ്  എസ്‌.രാമചന്ദ്രന്‍ പിള്ള. സംശയമുണ്ടെങ്കില്‍  അച്ചു  സഖാവിനോട് ചോദിക്കു.  ജി  സുധാകരന് ഒബാമയോട് ചോദ്യം ചോദിക്കാമെങ്കില്‍   പിള്ളയ്ക്ക് പോപ്പിനെയും ചോദ്യം ചെയ്യാം, വേറെ പണി എന്തെങ്കിലും വേണ്ടേ ?
-JW. 

Wednesday, March 21, 2012

Kodiyeri’s Waterloo


It was Kodyeri Balakrishnan of the LDF who said “ The forthcoming Piravam by-election will be the ‘Battle of Waterloo’ for the UDF Government with a slender margin it currently enjoys in the Assembly”  Now Piravom election is over and Kodiyeri can re-read history to understand the real meaning of Waterloo.

JW

Monday, March 19, 2012

പെന്‍ഷന്‍ പ്രായം 56 ആക്കി; വിരമിക്കല്‍ എകീകരണം പിന്‍‌വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസാക്കി ഉയര്‍ത്തി. വിരമിക്കല്‍ തീയതി പിന്‍‌വലിക്കുമെന്നും ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെയാണ് കെ.എം മാണി തന്റെ പത്താമത്തെ ബജറ്റ് അവതരിപ്പിച്ചത്.
പെന്‍ഷന്‍ പ്രായം കൂട്ടിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയാണ് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ബജറ്റ് പ്രസംഗം അവസാനിക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു. കൊച്ചി മെട്രോ ഉള്‍പ്പടെയുള്ള സുപ്രധാന പദ്ധതികള്‍ക്കെല്ലാം ബജറ്റില്‍ പണം നീക്കി വച്ചിട്ടുണ്ട്. ഹൈടെക് കൃഷിരീതിയെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നു. മൂല്യവര്‍ദ്ധിത നാളികേര ഉത്പന്നങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

PS: മാണിയുടെ   പെന്‍ഷന്‍ പ്രായം ഉ യര്‍ത്തലിന്റെയും    തോമസ്‌ ഐസക്കിന്റെ പെന്‍ഷന്‍ എകീകരണത്തിന്റെയും കാരണം അന്വേഷിച്ചു അധികം മെനക്കെടെണ്ട    കാര്യമില്ല ,  ഇരുവരുടെയും  ജൂബ്ബയുടെ കീശ തപ്പിയാല്‍ മതി , കാരണമറിയാം  
-JW

Sunday, March 18, 2012

ബൂത്തുകളില്‍ പോകുന്നതിന് അധികാരമുണ്ടെന്ന് കോലിയക്കോടും സുരേഷ്‌കുറുപ്പും


കൊച്ചി: നിയമസഭാംഗം വോട്ടെടുപ്പു നടക്കുന്ന മണ്ഡലത്തില്‍ പ്രവേശിക്കുന്നതു തടയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് എന്ത് അധികാരമാണുള്ളതെന്നു വാമനപുരം എംഎല്‍എ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍. നിയമസഭാംഗമെന്ന നിലയില്‍ തെരഞ്ഞെടുപ്പു വിലയിരുത്താന്‍ ബൂത്തുകളില്‍ പോകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴു മണിവരെ കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നു. ഒരു പോളിംഗ് ബൂത്തിലും പ്രവേശിച്ചിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചിട്ടില്ല. ന്യായമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നു നേരില്‍ കണ്ടു മനസിലാക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിറവം മണ്ഡലത്തില്‍ കയറിയതു തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഏറ്റുമാനൂര്‍ എംഎല്‍എ കെ. സുരേഷ് കുറുപ്പും അറിയിച്ചു. മറ്റു നേതാക്കള്‍ മണ്ഡലം വിട്ടു പോയോ എന്നു നോക്കേണ്ട കാര്യം തനിക്കില്ല. വോട്ടിങ് നടക്കുന്ന ബൂത്തുകളില്‍ പോകാന്‍ അവകാശവും അധികാരവുമുണ്ട്. ഈ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബൂത്തുകള്‍ സന്ദര്‍ശിച്ചത്.
ഇപ്പോഴും താന്‍ പിറവം മണ്ഡലത്തിലുണ്ട്. കേസ് എടുത്തതിനെക്കുറിച്ച് അറിയില്ലെന്നു സുരേഷ് കുറുപ്പ് പറഞ്ഞു. ചട്ടം ലംഘിച്ച് പിറവം മണ്ഡലത്തില്‍ പ്രവേശിച്ചതിനും പോളിങ് ബൂത്തിന്റെ സമീപത്ത് എത്തിയതിനുമെതിരെ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കും സുരേഷ് കുറുപ്പിനുമെതിരെ പോലീസ് കേസെടുത്തിരുന്നു.
ചട്ടം ലംഘിച്ച് പിറവം മണ്ഡലത്തില്‍ പ്രവേശിച്ചതിനും പോളിങ് ബൂത്തിന്‍റെ സമീപത്ത് എത്തിയതിനുമാണു പൊലീസ് കേസെടുത്തത്.


PS: ഇവരാര്? മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണരുടെ അളിയന്മാരോ? 
JW

Sunday, February 26, 2012

ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍


Posted on: 26 Feb 2012

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷ എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ആലപ്പുഴയിലെ ടി.ഡി സ്‌കൂളിലെത്തിയ പ്രവര്‍ത്തകര്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ചോദ്യപ്പേപ്പറുകള്‍ വലിച്ചുകീറുകയും കൂട്ടമായി കത്തിച്ചുകളയുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

തുടര്‍ന്ന് പ്രതിഷേധം അതിരുവിട്ടപ്പോള്‍ പരീക്ഷ എഴുതാനെത്തിയവരും അവരുടെ രക്ഷിതാക്കളും ഇടപെട്ടു. പിന്നീട് തര്‍ക്കം സംഘര്‍ഷത്തിലെത്തി. ഇതില്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ എസ്.എന്‍.ഡി.പി. നേതാക്കള്‍ ആഹ്വാനം ചെയ്തു.

സംവരണതത്വം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരക്കാര്‍ പരീക്ഷ അലങ്കോലമാക്കിയത്. എന്നാല്‍ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് യൂത്ത് മൂവ്‌മെന്റ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംവരണതത്വം അട്ടിമറിച്ചുകൊണ്ടുള്ള ഇത്തരം നിയമനങ്ങള്‍ അംഗീകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തളി, കഴകം, വാച്ചര്‍ എന്നീ തസ്തികകളിലേക്കാണ് ദേവസ്വം ബോര്‍ഡ് പരീക്ഷ നടത്തിയത്.
PS: തുഷാര്‍ വെള്ളാപ്പള്ളി വക ഒരു ഹര്‍ത്താല്‍ നടത്തിയില്ലെങ്കില്‍ എന്തോന്നു  യൂത്ത്   വിംഗ്   നേതാവ്  ? 
JW
 
 

Sunday, February 12, 2012

വെളിയത്തിന്റെ കമ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ല: ഇ.പി.ജയരാജന്‍



കണ്ണൂര്‍: വെളിയം ഭാര്‍ഗവനുള്ള കമ്യൂണിസ്റ്റ് ഗുണം സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനില്ലെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജന്‍.

സി.പി.എമ്മിനെതിരെയുളള ചന്ദ്രപ്പന്റെ പ്രസ്താവനകള്‍ വങ്കത്തരമാണ്. കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് ചന്ദ്രപ്പന്റേത്. കോണ്‍ഗ്രസ് പാളയത്തില്‍ സി.പി.ഐയെ കയറ്റാനാണ് ചന്ദ്രപ്പന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

സി.പി.ഐക്കാര്‍ പോലും ഇതിനെ അനുകൂലിക്കില്ല. സി.പി.ഐയുടെ നേതാവ് ചന്ദ്രപ്പനാണെന്നത് കോണ്‍ഗ്രസിന് ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.
 
Comment : വെളിയത്തിന്റെ കമ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ല, സാന്റിയാഗോ മാര്ട്ടിനുണ്ട് !
-JW 

Sunday, January 29, 2012

വെള്ളമില്ല: കുളിക്കാന്‍ ചേര്‍ത്തലയില്‍ പോകണമെന്ന് ആരിഫ് എം.എല്‍.എ.


ആലപ്പുഴ: തന്റെ താമസ സ്ഥലമായ ആലപ്പുഴ നഗരത്തിലെ ഇരവുകാട് വാര്‍ഡില്‍ വെള്ളമില്ലാത്തതിനാല്‍ ചേര്‍ത്തലയില്‍ പോയാണ് താന്‍ മിക്കദിവസവും കുളിക്കുന്നതെന്ന് എ.എം. ആരിഫ് എം.എല്‍.എ. ജല അതോറിറ്റി അധികൃതരും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതരും തമ്മിലുള്ള തര്‍ക്കം മൂലമാണ് ഈ ഗതികേട്. ദിവസവും വെള്ളം കിട്ടുന്നില്ലെന്ന് പരാതിയുമായിനൂറുകണക്കിനാളുകളാണ് സമീപിക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. എം.എല്‍.എ. പൊട്ടിത്തെറിച്ചു. ദേശീയ പാതയ്ക്ക് കുറുകെ പൈപ്പിട്ടാലേ ഇരവുകാട് വാര്‍ഡിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകൂ. നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഏറെ നേരത്തെ ചര്‍ച്ചയ്ക്കു ശേഷം ദേശീയ പാത ഉദ്യോഗസ്ഥന്‍ പൈപ്പിടുന്നതിന് അനുമതി നല്‍കാമെന്ന് യോഗത്തിന് ഉറപ്പു നല്‍കി. 10,000 രൂപ ഇതിനായി ജല അതോറിറ്റി അധികൃതര്‍ നല്‍കണമെന്ന നിബന്ധനയോടെയായിരുന്നു ഇത്.

PS : എം എല്‍ എ യ്ക്ക് ചേര്‍ത്തലയിലും പോയി കുളിക്കാം . ചേര്‍ത്തലയില്‍ പോകാന്‍ പാങ്ങില്ലാത്തവര്‍ കുളിക്കെണ്ടെന്നോ? 
JW