Monday, December 31, 2012

നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ സാധിക്കില്ല – ജി.സുകുമാരന്‍ നായര്‍



പെരുന്ന: നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഐക്യം പൊളിക്കാന്‍ പലരും പല ശ്രമങ്ങളും നടത്തി. എന്നാല്‍ ഈ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ വിട്ടുവീഴ്ച ചെയ്തും ഐക്യം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയില്‍ സംഘടനാ ആസ്ഥാനത്ത്‌ മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നായന്മാരെ പൂജാരികളാക്കുമെന്നും ആദ്ധ്യാത്മിക രംഗത്ത് ബ്രാഹ്മണര്‍ ചൂഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ മുതല്‍ സര്‍ക്കാരിന്റെ ഗ്രാഫ്‌ താഴ്‌ന്നതായി പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിനെതിരേ എന്‍എസ്‌എസ്‌ പറഞ്ഞ അഭിപ്രായത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം വികലമാണെന്നും ശരിയായ രീതിയിലല്ല പോകുന്നതെന്നുമുള്ള അഭിപ്രായം ഇപ്പോഴുമുണ്ട്‌. അഭിപ്രായം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പിന്നീട്‌ മിണ്ടാതിരുന്നതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്‍എസ്‌എസ്‌ പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെയ്ക്കുന്നില്ല. പ്രവര്‍ത്തനം മെച്ചപ്പെടണമെന്ന്‌ മാത്രമേ ആഗ്രഹമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
pS: നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ സാധിക്കില്ല, കാരണം അത് ഇരുമ്പുലക്ക യാണ്.
-JW

Monday, December 10, 2012

: വി.എസ് ഒറ്റുകാരനും വഞ്ചകനുമെന്ന് വിമര്‍ശനം





തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ ഒറ്റുകാരനും വഞ്ചകനുമാണെന്ന് സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനം. ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തരം വിമര്‍ശനം ഉന്നയിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും രൂക്ഷമായ വിമര്‍ശനമാണ് വി.എസിനെതിരെ നടത്തിയത്.
ഗുരുതരമായ തെറ്റുകള്‍ ചെയ്ത വി.എസിനെതിരെ നേരത്തേ തന്നെ നടപടി എടുക്കേണ്ടതായിരുന്നു. വി.എസ് പുന്നപ്ര, വയലാര്‍ സമര നായകനാണ്. എന്നാലും അദ്ദേഹം തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി നാസര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ വി.എസ് തിടുക്കം കാട്ടിയെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.
കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി പ്രകാശന്‍ മാസ്റ്റര്‍ കേന്ദ്ര നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സഹായകരമായ നിലപാട് പല കേന്ദ്ര നേതാക്കളും സ്വീകരിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

PS: നിരോധിക്കപ്പെട്ട ഹാന്‍സ് നാക്കിനടിയില്‍ തിരുകി നുണഞ്ഞു കൊണ്ട് നടക്കുന്നതാണ് ആലപ്പുഴക്കാരന്‍ നാസര്‍ എന്ന ശ്രീനാരായണീയന്റെ തെറ്റ് തിരുത്തല്‍ പണി.
JW

Monday, December 3, 2012

ശ്രീനാരായണഗുരു ഇന്നുണ്ടായിരുന്നെങ്കില്‍ പി.ബി. അംഗമായേനെ-ജയരാജന്‍



കണ്ണൂര്‍: ശ്രീനാരായണഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്‍ അഭിപ്രായപ്പെട്ടു. മതം, വര്‍ഗീയത എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് ജാതീയതയ്‌ക്കെതിരെ സംസാരിച്ച ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സി.പി.എമ്മിലുണ്ടാകും. 
കണ്ടാല്‍ എന്റെ ജാതി തിരിച്ചറിയാത്ത താങ്കള്‍ക്ക് പറഞ്ഞാല്‍ എങ്ങനെ തന്റെ ജാതി മനസ്സിലാകുമെന്നും മനുഷ്യജാതിയാണ് തന്‍േറതെന്നും രാജാവിനോട് പറയാന്‍ ധൈര്യം കാട്ടിയ ഗുരു കമ്യൂണിസ്റ്റല്ലാതെ പിന്നെ ആരാണ്-ജയരാജന്‍ ചോദിച്ചു. ഇന്ന് ഗുരുവിന്റെ അനുയായികള്‍തന്നെ അദ്ദേഹത്തെ കച്ചവടച്ചരക്കാക്കുകയാണ്.

വിദേശമദ്യം കുടിക്കരുതെന്ന് ഗുരു നിര്‍ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് ഗുരുവിന്റെ അനുയായികള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ്. ജാതി ചോദിക്കരുത്, പറയരുത് എന്നു പറഞ്ഞ സ്ഥാനത്ത് ജാതി ചോദിക്കണം പറയണം എന്നായി മാറിയിരിക്കുന്നു.

PS: പി ബിയില്‍ നിന്നു ഇടക്ക്  കീഴ്ക്കമ്മറ്റിയിലോട്ട് തരം താഴ്ത്തുമോ മൂളക് വെള്ളം(MV) ജയരാജാ? 
-JW