Monday, December 31, 2012

നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ സാധിക്കില്ല – ജി.സുകുമാരന്‍ നായര്‍



പെരുന്ന: നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഐക്യം പൊളിക്കാന്‍ പലരും പല ശ്രമങ്ങളും നടത്തി. എന്നാല്‍ ഈ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ വിട്ടുവീഴ്ച ചെയ്തും ഐക്യം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയില്‍ സംഘടനാ ആസ്ഥാനത്ത്‌ മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നായന്മാരെ പൂജാരികളാക്കുമെന്നും ആദ്ധ്യാത്മിക രംഗത്ത് ബ്രാഹ്മണര്‍ ചൂഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ മുതല്‍ സര്‍ക്കാരിന്റെ ഗ്രാഫ്‌ താഴ്‌ന്നതായി പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിനെതിരേ എന്‍എസ്‌എസ്‌ പറഞ്ഞ അഭിപ്രായത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം വികലമാണെന്നും ശരിയായ രീതിയിലല്ല പോകുന്നതെന്നുമുള്ള അഭിപ്രായം ഇപ്പോഴുമുണ്ട്‌. അഭിപ്രായം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പിന്നീട്‌ മിണ്ടാതിരുന്നതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്‍എസ്‌എസ്‌ പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെയ്ക്കുന്നില്ല. പ്രവര്‍ത്തനം മെച്ചപ്പെടണമെന്ന്‌ മാത്രമേ ആഗ്രഹമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
pS: നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ സാധിക്കില്ല, കാരണം അത് ഇരുമ്പുലക്ക യാണ്.
-JW

Monday, December 10, 2012

: വി.എസ് ഒറ്റുകാരനും വഞ്ചകനുമെന്ന് വിമര്‍ശനം





തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ ഒറ്റുകാരനും വഞ്ചകനുമാണെന്ന് സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനം. ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തരം വിമര്‍ശനം ഉന്നയിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും രൂക്ഷമായ വിമര്‍ശനമാണ് വി.എസിനെതിരെ നടത്തിയത്.
ഗുരുതരമായ തെറ്റുകള്‍ ചെയ്ത വി.എസിനെതിരെ നേരത്തേ തന്നെ നടപടി എടുക്കേണ്ടതായിരുന്നു. വി.എസ് പുന്നപ്ര, വയലാര്‍ സമര നായകനാണ്. എന്നാലും അദ്ദേഹം തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി നാസര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ വി.എസ് തിടുക്കം കാട്ടിയെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.
കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി പ്രകാശന്‍ മാസ്റ്റര്‍ കേന്ദ്ര നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സഹായകരമായ നിലപാട് പല കേന്ദ്ര നേതാക്കളും സ്വീകരിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

PS: നിരോധിക്കപ്പെട്ട ഹാന്‍സ് നാക്കിനടിയില്‍ തിരുകി നുണഞ്ഞു കൊണ്ട് നടക്കുന്നതാണ് ആലപ്പുഴക്കാരന്‍ നാസര്‍ എന്ന ശ്രീനാരായണീയന്റെ തെറ്റ് തിരുത്തല്‍ പണി.
JW

Monday, December 3, 2012

ശ്രീനാരായണഗുരു ഇന്നുണ്ടായിരുന്നെങ്കില്‍ പി.ബി. അംഗമായേനെ-ജയരാജന്‍



കണ്ണൂര്‍: ശ്രീനാരായണഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്‍ അഭിപ്രായപ്പെട്ടു. മതം, വര്‍ഗീയത എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് ജാതീയതയ്‌ക്കെതിരെ സംസാരിച്ച ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സി.പി.എമ്മിലുണ്ടാകും. 
കണ്ടാല്‍ എന്റെ ജാതി തിരിച്ചറിയാത്ത താങ്കള്‍ക്ക് പറഞ്ഞാല്‍ എങ്ങനെ തന്റെ ജാതി മനസ്സിലാകുമെന്നും മനുഷ്യജാതിയാണ് തന്‍േറതെന്നും രാജാവിനോട് പറയാന്‍ ധൈര്യം കാട്ടിയ ഗുരു കമ്യൂണിസ്റ്റല്ലാതെ പിന്നെ ആരാണ്-ജയരാജന്‍ ചോദിച്ചു. ഇന്ന് ഗുരുവിന്റെ അനുയായികള്‍തന്നെ അദ്ദേഹത്തെ കച്ചവടച്ചരക്കാക്കുകയാണ്.

വിദേശമദ്യം കുടിക്കരുതെന്ന് ഗുരു നിര്‍ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് ഗുരുവിന്റെ അനുയായികള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ്. ജാതി ചോദിക്കരുത്, പറയരുത് എന്നു പറഞ്ഞ സ്ഥാനത്ത് ജാതി ചോദിക്കണം പറയണം എന്നായി മാറിയിരിക്കുന്നു.

PS: പി ബിയില്‍ നിന്നു ഇടക്ക്  കീഴ്ക്കമ്മറ്റിയിലോട്ട് തരം താഴ്ത്തുമോ മൂളക് വെള്ളം(MV) ജയരാജാ? 
-JW

Friday, November 23, 2012

വിജിലന്‍സ് അന്വേഷണം



വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ ഉത്തരവിട്ടത്‌. ആലപ്പുഴ അരൂരുള്ള ജെഎസ്‌എസിന്റെ മണ്ഡലം സെക്രട്ടറി സിപി ബാബു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ കോടതിയുടെ നടപടി.
വിജിലന്‍സ്‌ സെന്‍ട്രല്‍ റേഞ്ച്‌ എസ്പിക്കാണ്‌ അന്വേഷണച്ചുമതല. നാല്‌ മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മകന്റെയും മകളുടെയും പേരില്‍ 35 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിട ഹോട്ടലുകള്‍ വെള്ളാപ്പള്ളി വാങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ആഢംബര ഫ്ലാറ്റുകളും സ്ഥലവും വെള്ളാപ്പള്ളി വാങ്ങിയിട്ടുണ്ടെന്നും എസ്‌എന്‍ഡിപി യോഗത്തിന്റെ പണവും ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പില്‍ നിന്നുള്ള ചില രേഖകളും പരാതിക്കാരന്‍ ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് വെള്ളാപ്പ‌ള്ളി പ്രതികരിച്ചു.

തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: വാണിജ്യ നികുതി നിയമം ലംഘിച്ചുവെന്ന പരാതിയില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ടി.എം. തോമസ് ഐസക്കിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
മന്ത്രിയായിരിക്കെ നിയമം ലംഘിച്ചു കശുവണ്ടി വ്യവസായികള്‍ക്ക് ഇളവ് അനുവദിച്ചെന്ന ഹര്‍ജി പരിഗണിച്ചാണു നടപടി. തോമസ് ഐസക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. നികുതി, ഫിനാന്‍സ് വകുപ്പുകളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇളവു നല്‍കിയത്. ഇതിലൂടെ ഖജനാവിനു 96.87 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണു ഹര്‍ജിയിലെ ആരോപണം.
തിരുവനന്തപുരം സ്വദേശി ഡി. വേണുഗോപാലാണ് ഹര്‍ജി നല്‍കിയത്. മൂന്നു മാസത്തിനുള്ളില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു
PS: തെക്ക് നിന്നും വടക്കുനിന്നും വിജിലിന്‍സ് അന്വേഷണം, ഒടുക്കം എന്താകുമോ? 
JW

Friday, November 9, 2012

എം.എല്‍.എമാരെ യു.ഡി.എഫ് കണ്‍‌വീനര്‍ നിയന്ത്രിക്കേണ്ട – മുരളീധരന്‍



കോഴിക്കോട്‌: യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനെതിരേ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. കോണ്‍ഗ്രസ്‌ എംഎല്‍എമാരെ നിയന്ത്രിക്കാന്‍ പി.പി തങ്കച്ചന്‍ നോക്കേണ്ടെന്നും അത്‌ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ്‌ എംഎല്‍എമാരെ വിമര്‍ശിക്കുന്ന പി.സി ജോര്‍ജിനെപ്പോലുള്ളവരെ നിയന്ത്രിക്കുകയാണ്‌ പി.പി തങ്കച്ചന്‍ ചെയ്യേണ്ടതെന്നും മുരളി പറഞ്ഞു. കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുരളി. അഭിപ്രായം പറയാന്‍ പാര്‍ട്ടി വേദി ഇല്ലാത്തതിനാലാണ് പൊതുവേദിയില്‍ അഭിപ്രായം പറയുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പുനസംഘടന ഉടന്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ യോഗങ്ങളും രഹസ്യയോഗങ്ങളും സജീവമാകുമെന്നും അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ പറയുമെന്നും മുരളി പറഞ്ഞു. മന്ത്രിസഭയുടെ പല നല്ല തീരുമാനങ്ങളും താഴേക്കിടയിലേക്ക്‌ എത്തുന്നില്ലെന്നും മുരളി പറഞ്ഞു.
PS:തങ്കച്ചന്‍ എം എല്‍ എ മാരെ നിയന്ത്രിച്ചാല്‍ അച്ചന്റെ ആത്മാവു പൊറുക്കില്ല
-JW

Monday, October 15, 2012

കരുണാകരന്റെ നിരപരാധിത്വം തെളിയിക്കും – മുരളീധരന്‍



തിരുവനന്തപുരം: ചാരക്കേസില്‍ സി.ബി.ഐ ശുപാര്‍ശ ചെയ്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഏത് ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവായ കെ.കരുണാകരന്റെ നിരപരാധിത്വം തെളീയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മുരളീധരന്‍ പറഞ്ഞു. ഞാന്‍ നല്‍കിയ കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ മുഖ്യമന്ത്രിക്ക് ചെയ്യാം. അത് അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. കത്ത് നിരാകരിക്കുകയാണെങ്കില്‍ എനിക്ക് അടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്നും മുരളി പറഞ്ഞു.
ചാരക്കേസിനെ ചാരം മൂടാന്‍ അനുവദിക്കില്ല. കേസ് അന്വേഷിക്കാന്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ തുറന്ന് പറയണമെന്നും മുരളി പറഞ്ഞു. എ.കെ.ആന്റണിയെ ഈ കേസിലേക്ക് വലിച്ചിഴച്ചിട്ടില്ല. സി.ബി.ഐ അന്വേഷണം വേണ്ട എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും മുരളി ചോദിച്ചു.
PS: കരുണാകരന്‍ വാ തുറക്കുന്നത് രണ്ടു കാര്യത്തിനാണെന്ന് മുന്‍ മുഖ്യ മന്ത്രി നായനാര്‍ പറഞ്ഞിട്ടുണ്ട്., പാല്‍ക്കഞ്ഞി കുടിക്കാനും പിന്നെ നുണ പറയാനും . അങ്ങനെ യെങ്കില്‍ റാവുവിനെ കുറിച്ചു കരുണാകരന്‍ മുരളിയോട് പറഞ്ഞത് നേര് തന്നെയോ?
-JW

Friday, September 21, 2012

ലോറന്‍സ് ഭാര്യയെ ഭ്രാന്താസ്പത്രിയില്‍ തള്ളി: വി.എസ്‌


കൊച്ചി: സ്വന്തം ഭാര്യയെയും മകളെയും ഭ്രാന്താസ്പത്രിയില്‍ തള്ളിയ ആളാണ് എം.എം.ലോറന്‍സെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം കാണിച്ച് ലോറന്‍സിന്റെ മകള്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി നല്‍കിയിരുന്നുവെന്നും വി.എസ് പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തില്‍ വി.എസ് പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ ലോറന്‍സ് പറഞ്ഞിരുന്നു. സമരത്തില്‍ നിന്ന് വി.എസ് ഒളിച്ചോടിയെന്ന് ലോറന്‍സ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വി.എസ് ലോറന്‍സിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ലോറന്‍സിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നു. ഭാര്യയെ ഭ്രാന്താസ്പത്രിയിലെത്തിച്ചതിന് പിന്നില്‍ ലോറന്‍സ് ആണെന്നായിരുന്നു ഡോക്ടറുടെ മറുപടി. മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നു-വി.എസ് പറഞ്ഞു. തനിക്കെതിരെ വേണ്ടാതീനം പറഞ്ഞ് കൂടുതല്‍ സത്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കരുതെന്ന് വി.എസ് ലോറന്‍സിന് മുന്നറിയിപ്പ് നല്‍കി. ലോറന്‍സ് എന്നെക്കൊണ്ട് ചരിത്രം പറയിക്കരുത്-വി.എസ് പറഞ്ഞു.

PS: ലോറന്‍സിന്റെ ഭ്രാന്തു മാറാന്‍ ഈ ഷോക്കുചികില്‍സ നേരത്തെ വേണ്ടിയിരുന്നു.
ജ വി 

Wednesday, September 12, 2012

മുണ്ടൂരിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് എ.കെ.ബാലന്‍.



പാലക്കാട്: മുണ്ടൂരില്‍ പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് സി.പി.എം നേതാവ് എ.കെ.ബാലന്‍. മുണ്ടൂരില്‍ ഒഞ്ചിയം മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആരും കരുതേണ്ടെന്നും ബാലന്‍ പറഞ്ഞു. ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാലന്‍.
നടപടി നേരിട്ട ഏരിയാ സെക്രട്ടറി പി.എ.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടിവിരുദ്ധമാണെന്ന് കരുതുന്നില്ല. ഇവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ല. എന്നാല്‍ നടപടി നേരിട്ടവര്‍ ഉത്തമസഖാക്കളെ പോലെ പെരുമാറണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു.
അതേസമയം മുണ്ടൂരിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. സംഘടനാരീതിയനുസരിച്ചുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
PS: മുണ്ടുരിയലിന്റെ കാര്യമല്ലേ ?ഉരിഞ്ഞമുണ്ട് ഉടുപ്പിച്ചു കൊടുക്കുമായിരിക്കും.
JW

Friday, August 24, 2012

മംഗല്യംപോലെ വെള്ളാപ്പള്ളിക്ക് 75-ാം പിറന്നാള്‍







കണിച്ചുകുളങ്ങര (ആലപ്പുഴ):തലപ്പാവ് ചുറ്റി ഷാള്‍ അണിഞ്ഞ് വരന്റെ വേഷത്തില്‍ വെള്ളാപ്പള്ളി, പട്ടുസാരി ധരിച്ച് പൂചൂടി വധുവിനെപ്പോലെ ഭാര്യ പ്രീതി. മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുല്ലമാല അണിയിച്ചപ്പോള്‍ ഭാര്യ പ്രീതി കണ്ണടച്ച് കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചു. വിവാഹമോതിരം കൈമാറി, നെറ്റിയില്‍ കുങ്കുമക്കുറിതൊട്ട്, മധുരം നുകര്‍ന്നപ്പോള്‍ ഇരുവരുടെയും മുഖത്ത് നാണം. മകള്‍ വന്ദന സമ്മാനമായി മാല അണിയിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് ചിരിയടക്കാനായില്ല.

75ന്റെ നിറവിലെ ആ നിറഞ്ഞ ചിരിക്കൊപ്പം മറ്റുള്ളവരും പങ്കുചേര്‍ന്നു. പൂര്‍ണകുംഭവുമായി വീട്ടുമുറ്റത്തെ ഹോമവേദിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഗൃഹപ്രവേശം നടത്തിയതോടെ പിറന്നാളിന്റെ ഭാഗമായ പൂജാദികര്‍മങ്ങള്‍ക്ക് സമാപനമായി.വിവാഹസമാനമായ ചടങ്ങുകള്‍ കണ്ട് അതിശയിച്ച് നിന്നവരോട് വെള്ളാപ്പള്ളി പറഞ്ഞു, 'ഇത് എല്ലാവര്‍ഷവും പതിവാണ്. ഇക്കൊല്ലം 75 എത്തി എന്നതാണ് പ്രത്യേകത'.75-ാം പിറന്നാളിനോടനുബന്ധിച്ച് ആലപ്പുഴ പഴയ തിരുമല ദേവസ്വത്തിലെ മഹേഷ്ഭട്ട് തന്ത്രിയുടെ നേതൃത്വത്തില്‍ മൂന്നുദിവസമായാണ് ചടങ്ങുകള്‍ നടന്നത്. മറ്റ് പരിപാടികള്‍ക്കൊന്നും പോകാതെ വ്രതാനുഷ്ഠാനത്തോടെ വെള്ളാപ്പള്ളി കുടുംബസമേതം ചടങ്ങുകളില്‍ മുഴുകി.
PS. ഭ്രാന്ത് പലതരത്തിലുണ്ട്, അതിലൊന്നാണ് 75-ലെ മുതുഭ്രാന്തും പുനര്‍വിവാഹവും.സകല ശ്രീ നാരായണീയരും ഇതൊരു ചടങ്ങായി ആഘോഷിക്കാന്‍ 100 രൂപ ഫീസ് അടച്ചു കാണിച്ചുകുളങ്ങരയില്‍ നിന്നു സമ്മതപത്രം എഴുതി വാങ്ങേണ്ടതാണ്. 
JW

Wednesday, August 8, 2012

ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും ടി.വി രാജേഷ് എം.എല്‍.എയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്റെ ആവശ്യപ്രകാരമാണിത്.
പുതുതായി ചുമതലയേറ്റ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടാണ് കേസ് മാറ്റി വയ്ക്കാന്‍ അപേക്ഷിച്ചത്. ആവശ്യം ജസ്റ്റിസ് എസ്. സതീശ് ചന്ദ്രന്‍ അംഗീകരിച്ച് അപേക്ഷ പരിഗണിക്കുന്നതു മാറ്റി വയ്ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണു ഷുക്കൂര്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശ്രീധരനെ സര്‍ക്കാര്‍ നിയോഗിച്ചത്.
കഴിഞ്ഞ ദിവസം പി ജയരാജന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 14 ദിവസത്തേയ്ക്കാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അദ്ദേഹത്തെ റിമാന്റ് ചെയ്തിരുന്നത്.
PS: അപ്പോ, അകത്തു തന്നെ. ജയില്‍ പരിഷ്കരണം തുടര്‍ന്നും നടത്താം.
-ജ വി 

Wednesday, August 1, 2012

ജയരാജന്‍ ജയിലില്‍


ണ്ണൂര്‍: തളിപ്പറമ്പ്‌ അരിയിലിലെ എംഎസ്‌എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ജയരാജനെ കോടതി 14 വരെ റിമാന്റ്‌ ചെയ്തു. തുടര്‍ന്ന്‌ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

കൊലപാതകം നടക്കുമെന്നറിയാമായിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 118 പ്രകാരമാണ്‌ ജയരാജനെ അറസ്റ്റ്‌ ചെയ്തത്‌. കേസില്‍ 38-ാ‍ം പ്രതിയായി പേര്‌ ചേര്‍ക്കപ്പെട്ട ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു.പ്രേമന്‍ ജയരാജന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്‌. .
PS: ഇത്രയും നാള്‍ ജയില്‍ ഉപദേശക സമിതിയില്‍ ആയിരുന്നു, ഇനിമുതല്‍  ജയില്‍ ഊട്ട് സമിതിയിലാണ് 
ജ വി 

Monday, July 30, 2012

വെള്ളാപ്പള്ളിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്‌


തിരുവനന്തപുരം: വി.എം. സുധീരന്‍ തൊണ്ണന്‍ മാക്രിയാണെന്ന എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പ്രസ്താവന മാന്യതയില്ലാത്തതാണെന്നും പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരുമായ പി.സി.വിഷ്ണുനാഥ്, വി.ടി.ബല്‍റാം എന്നിവര്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ജാതി-മതനേതാക്കള്‍ ഇടപെടേണ്ട കാര്യമില്ല. വെള്ളാപ്പള്ളി ആ പദവിയുടെ മാന്യതയ്ക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കണം. സുധീരന്റെ പ്രസംഗം നടക്കുമ്പോള്‍ വേദിയില്‍ നിന്നുണ്ടായ കയ്യടി അദ്ദേഹത്തിന്റെ നിലപാടിനുള്ള അംഗീകാരമായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് വി.ടി.ബല്‍റാം പ്രതികരിച്ചു.

ആരെക്കാളും വലുത് താനാണെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും വിമര്‍ശിക്കുന്ന സുധീരന്‍ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കളോടും സുധീരന് അസൂയയാണ്. പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കാനാണ് ശ്രമം. ആരെയും അംഗീകരിക്കില്ലെന്ന സംസ്‌കാരക്കുറവ് സുധീരനെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.
പി‌എസ് : വെള്ളാപ്പള്ളി വിമര്‍ശിച്ച ഒറ്റക്കാരണം  കൊണ്ട് സുധീരന്‍ പറഞ്ഞതാവണം ശരി.
ജ വി 

Friday, July 20, 2012

സൗകര്യം കിട്ടിയാല്‍ പോലീസിനെ ഷംസീര്‍തല്ലും:

കണ്ണൂര്‍: സൗകര്യം കിട്ടിയാല്‍ പോലീസിനെ തല്ലുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എം ഷംസീര്‍ പറഞ്ഞു. പോലീസുകാരുടെ ഭാര്യയും കുടുംബവും വീട്ടില്‍ തനിച്ചാണെന്നും അവര്‍ക്ക്‌ ആരും സംരക്ഷണം നല്‍കുന്നില്ലെന്ന് ഓര്‍ക്കണമെന്നും ഷംസീര്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് അതിക്രമത്തിനെതിരെ കണ്ണൂര്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷംസീര്‍. ഷുക്കൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്‌. പാര്‍ട്ടിയെ വേട്ടയാടുന്ന പൊലീസുകാര്‍,​ കയ്യൂരില്‍ ഒരു മുന്‍ പൊലീസുകാരനുണ്ടായ അനുഭവം ഓര്‍ക്കുന്നത് നല്ലതാണെന്നും ഷംസീര്‍ പറഞ്ഞു.

PS: പോലീസുകാരുടെ ഭാര്യയും കുടുംബവും വീട്ടില്‍ തനിച്ചാണെന്നും അവര്‍ക്ക്‌ ആരും സംരക്ഷണം നല്‍കുന്നില്ലെന്ന്മുള്ള ഭീഷണി ഇവന്‍മാരുടെ സ്ഥിരം അടവാണ്. ഇത്തരം ഭീഷണി നടത്തുന്നവനെ മുഖം മൂടി വെച്ചടിക്കണം.
J W

Thursday, July 19, 2012

പാര്ട്ടി പൊളിക്കുന്നതാണ് മഹാകാര്യം

ന്യൂദല്‍ഹി: എസ്‌.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യൂതാനന്ദനെ ക്ഷണിക്കാത്തത്‌ മഹാകാര്യമല്ലെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു പിണറായി.
എസ്.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന് എല്ലാ നേതാക്കളെയും ക്ഷണിക്കാറില്ല. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ നേതാക്കളെ മാത്രമേ ക്ഷണിക്കാറുള്ളു. കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ്‌ ആയിരുന്നോ പങ്കെടുത്തതെന്ന്‌ ചോദിച്ച പിണറായി ഓരോ സമ്മേളനത്തിലും മാറിമാറി ആളുകളെ ക്ഷണിക്കാറുണ്ടെന്നും കാര്യങ്ങള്‍ അതേപോലെ കണ്ടാല്‍ മതിയെന്നും പറഞ്ഞു.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌ മാധ്യമങ്ങളാണെന്നും പിണറായി പറഞ്ഞു.
PS: വി.എസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ല – പിണറായി. എന്നുവെച്ചാല്‍ പാര്ട്ടി പൊളിക്കുന്നതാണ് മഹാകാര്യം 
ജ വി 

Wednesday, June 27, 2012

എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും യോജിപ്പിലേക്ക്



കോട്ടയം/ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും കൈകോര്‍ക്കുന്നു. ഭരണം മുസ്ലീംലീഗിന് തീറെഴുതിക്കൊടുത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇതിനെതിരെ ഇരു സംഘടനകളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. സുകുമാരന്‍ നായരുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഇപ്പോള്‍ പറഞ്ഞുതീര്‍ത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കുറിപ്പ്: പാമ്പും കീരിയുംയോജിക്കുന്നുവെന്ന് പറഞ്ഞാലും മതി.
JW

.

Wednesday, June 20, 2012

ചേര്‍ത്തലസി ഐ ടി യു (KSRTC)ബെസ് സ്റ്റേഷന്‍, !




ചേര്‍ത്തലയില്‍ ഒരു കെ എസ് ആര്‍ ടി സി സ്റ്റേഷനുണ്ട്, സ്റ്റേഷനില്‍ ഒരു കെ എസ് ആര്‍ ടി സി ഒഫീസുണ്ട്. ഒഫ്ഫീസ്സ് കെട്ടിടത്തില്‍ കുറെ സര്ക്കാര്‍ കോര്പ്പറേഷന്‍ ജോലിക്കാരുമുണ്ട്.  ഓഫീസു കെട്ടിടമൊന്നു കാണണം.സി പി എം സംസ്ഥാന സമ്മേളനവേദിയാണെന്നെ  തോന്നൂ.

സി പി എം, സി ഐ ടി യു പതാകകള്‍ കൊണ്ട് സര്‍വത്ര അലങ്കാരം. ഐ എന്‍ ടി സി, ബി എം എസ്, എ ഐ ടി യു സി എന്നിവയുടെ ഒറ്റക്കൊടിപോലുമില്ല. ഇവരെയെല്ലാം സി ഐ ടി യു ക്കാര്‍ അടിച്ചോടിച്ചോ?

കണ്ണൂര്‍ ജയിലിലെ പര്‍ടിഗ്രാമവും  കലാസൃഷ്ടികളും തിരുവഞ്ചൂറിന് തിരിച്ചറിയാന്‍ കഴിഞ്ഞു. കെ എസ് ആര്‍ ടി സിയിലെ പര്‍ടിഒഫ്ഫീസും കലാപ്രകടനവും, പ്രായാധിക്യം ക്കൊണ്ടാവണം, ആര്യാടന് ആസ്വദിക്കാന്‍ കഴിയുന്നില്ല.

സി ഐ ടി യുവിനോടു ആഭിമുഖ്യമില്ലാത്തവര്‍ക്ക്, ചേര്‍ത്തല സ്റ്റാഷനില്‍ പോയി ബെസ്സ് കേറാന്‍ പറ്റാത്ത അവസ്ഥ വരുമോ ബെഹുമാനപ്പെട്ട മന്ത്രിജി?

ജ വി 

Sunday, June 10, 2012

ടിപി വധം: പോലീസ് കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കരീം



കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് പോലീസ് സിപിഎമ്മിനെതിരെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയണെന്ന് സി‌പി‌എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എംഎല്‍എയുമായ എളമരം കരീം.മുന്‍കൂട്ടി സൃഷ്ടിച്ചൊരു തിരക്കഥയനുസരിച്ച് അന്വേഷണം കൊണ്ടുപോകാനായി പോലീസ് കള്ള സാക്ഷികളെ സൃഷ്ടിക്കുകയും ഇതുസംബന്ധിച്ച് പ്രതികളുടെ മൊഴിയെന്ന രീതിയില്‍ കള്ള വാര്‍ത്തകള്‍ നല്‍കുകയുമാണെന്ന് കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുകയാണ് ഇനി പോലീസ് ചെയ്യുന്നത്. രജീഷിന്റെ ചിത്രം എല്ലാ മാധ്യമങ്ങളും വന്നതിനാല്‍ തിരിച്ചറിയല്‍ പരേഡിന് എന്തു പ്രസക്തിയാണുള്ളതെന്നും കരീം ചോദിച്ചു.സിപിഎം നേതാക്കളായ സി.എച്ച്.അശോകനെയും കെ.കെ.കൃഷ്ണനെയും ചോദ്യം ചെയ്യാനായി 14 ദിവസത്തേക്ക് കസ്റഡിയില്‍ വാങ്ങിയ പോലീസ് മുഖ്യപ്രതിയായ ടി.കെ.രജീഷിനെ ചോദ്യം ചെയ്യാനായി കസ്റഡിയില്‍ വാങ്ങാത്തത് ദുരൂഹമാണ്. കേസിന്റെ തുടക്കത്തില്‍ പ്രധാനപ്രതിയെന്ന നിലയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വായപ്പടച്ചി റഫീഖ് ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും കരീം പറഞ്ഞു.




PS:  ടി പി വധത്തില്‍ എളമരത്തിന്റെ പങ്ക് അന്വേഷിക്കുന്നത് നന്നായിരിക്കും 
JW

Wednesday, June 6, 2012

എം.എം മണിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ല


തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ ഉടന്‍ അറസ്റ്റ്‌ ചെയ്യില്ലെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘത്തലവനായ എസ്.പി പ്രകാശ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. അതേസമയം അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ടിട്ടും മണി ഹാജരായിരുന്നില്ല. അഭിഭാഷകര്‍ മുഖേന മണി വിശദീകരണക്കത്ത്‌ അന്വേഷണ സംഘത്തിന്‌ നല്‍കുകയായിരുന്നു. മൂന്ന്‌ അഭിഭാഷകരാണ്‌ മണിക്ക്‌ വേണ്ടി അന്വേഷണ സംഘത്തിന്‌ മുന്നില്‍ എത്തിയത്‌.
ഇന്ന്‌ ഹാജാരാകാതിരുന്ന സ്ഥിതിക്ക്‌ മണിക്ക്‌ വീണ്ടും നോട്ടീസ്‌ നല്‍കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്‌.


PS: മണിയെ  ഉടന്‍ അറസ്റ്റ് ചെയ്യില്ല. നല് കൊളവര് പ്രസംഗം കൂടി കഴിഞ്ഞേ അറസ്റ്റ് ചെയ്യൂ. കൊന്ന 13 പേരുടെയും ലിസ്റ്റ് അപ്പോ വ്യെക്തമാകും.
JW

Tuesday, May 8, 2012

പാര്‍ട്ടി എവിടെയെത്തിയെന്ന് പരിശോധിക്കണം - വി.എസ്.



കൊല്ലം:പശ്ചിമബംഗാളില്‍ 35 വര്‍ഷവും കേരളത്തില്‍ ഇടയ്ക്കിടയ്ക്കും ഭരണം നടത്തി ഒടുവില്‍ സി.പി.എം.എവിടെയെത്തിയെന്ന് ചിന്തിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ത്രിപുരയില്‍ മാത്രമായി പാര്‍ട്ടി ഭരണം ഒതുങ്ങിയിരിക്കുകയാണെന്ന് വി.എസ്.പറഞ്ഞു. എന്‍.ജി.ഒ.യൂണിയന്‍ 49-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comment: കേരളത്തിലെകാര്യമാണെങ്കില്‍ പറയാം, പിണറായിയുടെ അടുക്കളയില്‍ 
-JW

Saturday, May 5, 2012

ചന്ദ്രശേഖരന്റെ കൊലയ്ക്ക്‌ പിന്നില്‍ യു.ഡി.എഫ്‌ ക്വട്ടേഷന്‍ സംഘം – പിണറായി


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്ക്‌ പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യു.ഡി.എഫ്‌ ക്വട്ടേഷന്‍ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാധീനിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പു: മുന്‍ സഖാവിന്റെ കൊലപാതകത്തില്‍  തമാശ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ നയം.
-JW

Wednesday, April 18, 2012

ശ്രീമതി, കരീം, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍


തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുന്ന്‌ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എളമരം കരിം, പി.കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ്‌ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടത്‌. ടി.ശിവദാസ മേനോന്‍, പാലൊളി മുഹമ്മദ്‌ കുട്ടി, എം.എ ബേബി എന്നിവരെ ഒഴിവാക്കി.
കരീമും പി.കെ.ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എന്ന നിലയില്‍ ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ വോട്ടിങ് അധികാരം ഉണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പുതിയതായി എത്തിയ ബേബി ജോണ്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
പാലൊളിയെയും ശിവദാസമേനോനേയും അനാരോഗ്യംമൂലവും എം.എ.ബേബിയെ പോളിറ്റ്ബ്യൂറോ അംഗമായതിനാലുമാണ് ഒഴിവാക്കിയത്.

PS: ഒരു ബേബിക്കു പകരം മറ്റൊരു ബേബി -ബേബി  ജോണ്‍ . ജി സുധാകരന്‍ വരുമെന്നാണല്ലോ  കേട്ടിരുന്നത്. മഹാകവി ജി ഇനി 'ആരാണ് നീ പിണറായി ' എന്ന കവിത എഴുതുമായിരിക്കും. 
JW

Saturday, April 14, 2012

പൊളിറ്റ് ബ്യൂറോയെക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റിയെന്ന് ബേബി



തിരുവനന്തപുരം: സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പൊളിറ്റ് ബ്യൂറോയെക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റിയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

''ജനകീയ പ്രശ്‌നങ്ങളിലും സംഘടനാതലത്തിലും പ്രതിപക്ഷ നേതാവെന്ന നിലയിലും നേതൃത്വപരമായ പ്രവര്‍ത്തനമാണ് വി.എസ്. നടത്തിക്കൊണ്ടിരിക്കുന്നത്. സി. സി. അംഗം എന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയ അദ്ദേഹം അതിനുശേഷവും അങ്ങനെ തന്നെയാണ്. പി. ബിക്ക് അതിന്‍േറതായ സ്ഥാനമുണ്ട്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ഏറ്റവും ഉന്നതമായ സംവിധാനം സി.സിയാണ്. പി.ബിയെ തിരഞ്ഞെടുക്കുന്നത് സി. സിയാണ്. സി.സിക്കു വിധേയമായി മാത്രമാണ് പി. ബിക്കു പ്രവര്‍ത്തിക്കാനാവുക. പി.ബി. തീരുമാനം മാറ്റാന്‍ സി.സിക്ക് അധികാരമുണ്ട്. എന്നാല്‍, സി.സി. തീരുമാനം മാറ്റാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിനു മാത്രമേ സാധിക്കൂ '' -അദ്ദേഹം ചൂണ്ടിക്കാട്ടി.

 PS  പറഞ്ഞത് വെച്ചു നോക്കിയാല്‍ ഒന്നുകില്‍ ടിയാനെ പി ബിയിലോട്ട് തരം താഴ്ത്തിയതാണ് അല്ലെങ്കില്‍ സി സി യുടെ അംഗബലം നോക്കിയതായിരിക്കും.അച്യുതാനന്ദനെ പി ബി യില്‍ നിന്നു ഒഴിവാക്കിയതിലൂടെ ചുരുണ്ടു പോയ വാല് നിവാര്‍ത്താനുള്ള ശ്രമത്തിലാണ് പി ബി യിലെ ആസനം താങ്ങികള്‍ . 
ജ വി

Thursday, April 12, 2012

Last nail to CPM coffin

It is a pity to see that Karat is now batting for Achuthanandan and he would have been less uncomfortable if VS was given seat  in the Politburo.

VS belongs to those 32 veterans who left the CPI and formed CPM. He is perhaps the only survivor from that cadre. He is a very clean and a real communist and hence is surely a loner among corrupt politicians like Pinarayi, Kodiyeri,Thomas Isaac and others. I do not think any sensible political party will do like what the CPM has done to a creditable leader like VS.
The foul play enacted against VS by Karat-Pinarayi team would never be pardoned by the ardent cadres of the party.   With Achuthanandan’s egress from PB all good things associated with that unit have to come to an end and the PB has become forum for Mrs Karat to rub down the legs of Mr Karat and other old gooses to watch the show. 

I doubt Prakash Karat has taken contract from US to finish the Communist Movement in India. He, his wife Brinda and the good-for-nothing fellow S Ramachandran Pillai cannot win an election even from a panchayat ward. Apparently M/s. Karat & Company is going to put last nail on the coffin of CPM.

JW

Tuesday, April 10, 2012

വി.എസ്സിനെതിരെ കേരളഘടകമെന്ന വാര്‍ത്ത വ്യാജം: കാരാട്ട്

 

കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിയുടെ കേരളഘടകമെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രകാശ് കാരാട്ട്. അത് മാധ്യമസൃഷ്ടിയാണ്. അതുപോലെ വി.എസ്സിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതാണെന്ന വാര്‍ത്തയും നുണയാണ്.


പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ വി.എസ്സിന്റെ നേതൃപാടവം കണക്കിലെടുത്ത് പ്രത്യേകപരിഗണനയോടെയാണ് കേന്ദ്രകമ്മറ്റിയിലുള്‍പ്പെടുത്തിയത്. എല്ലാ തീരുമാനങ്ങളും വി.എസ്സ് കൂടി ഉള്‍പ്പെട്ട പാര്‍ട്ടീകോണ്‍ഗ്രസ്സാണ് കൈക്കൊണ്ടത്.

കോഴിക്കോട് നടന്ന സമാപനസമ്മേളനത്തില്‍ നിന്ന് വി.എസ്സ് മനപ്പൂര്‍വം വിട്ടുനിന്നതാണെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് പ്രകാശ് കാരാട്ട് പ്രമുഖമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി. 
PS: ആസനത്തില്‍ തീ പിടിച്ച മട്ടിലാണല്ലോ കരാട്ടുജിയും കൂട്ടരും.

-JW

Thursday, April 5, 2012

മായാമോഹിനി

 
 
ദിലീപ് സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന മായമോഹിനിയുടെ ഷൂട്ടിംഗ് അവസാനിച്ചു. കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാര്‍- മധു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ്‌ ആണ്. ദിലീപിന്റെ പെണ്‍വേഷത്തില്‍ ഉള്ള ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുകള്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിയിരിക്കുന്നു. ഉദയകൃഷ്ണ സിബി കെ തോമസ്‌ രചന നിര്‍വഹിക്കുന്ന ചിത്രം ഏപ്രില്‍ 7 നു തിയേറ്ററുകള്‍ എത്തും.
കുറിപ് :  കണ്ടിട്ടു മനോരമ ചാനലിലെ വാര്‍ത്താ  വിശകലനക്കാരി  ഷാനിയെപ്പോലുണ്ട് . കവിളിന് അല്പം തടിപ്പു  കൂടും.
ജ വി