Thursday, November 24, 2011

കുട്ടനാട് പാക്കേജ് പ്രദേശങ്ങള്‍ പിണറായി സന്ദര്‍ശിച്ചു




മങ്കൊമ്പ്: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ്ചാണ്ടി എം.എല്‍.എ.ക്കൊപ്പം വ്യാഴാഴ്ച കുട്ടനാട് പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് പുറംബണ്ടുനിര്‍മ്മാണം നടക്കുന്ന സി. ബ്ലോക്ക്, റാണി, മാര്‍ത്താണ്ഡം തുടങ്ങിയ കായല്‍ പാടശേഖരങ്ങളിലായിരുന്നു സന്ദര്‍ശനം.

മങ്കൊമ്പ് പി. കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ കര്‍ഷക സംഘം കുട്ടനാട് പാക്കേജ് സംരക്ഷണ കര്‍ഷക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞ് തോമസ് ചാണ്ടി എം.എല്‍.എ.യുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷമായിരുന്നു കായല്‍സന്ദര്‍ശനം. എം.എല്‍.എ.യുടെ ആഡംബര ബോട്ടിലായിരുന്നു കായല്‍യാത്ര.

PS: തോമസ്‌ ചാണ്ടിയുടെ കൊഞ്ച് റോസ്റ്റ് മന്ത്രി  മോഹനന്‍ അങ്ങനെ  ഒറ്റയ്ക്ക്  തിന്നണ്ട. 
JW

Saturday, November 19, 2011

കോണ്‍ഗ്രസ് മന്ത്രിമാര്‍ മരമാക്രികള്‍- ജി. സുധാകരന്‍



ആലപ്പുഴ: ഒമ്പത് കോണ്‍ഗ്രസ് മന്ത്രിമാരും മരമാക്രികളെന്ന് ജി. സുധാകരന്‍ എം.എല്‍.എ. പറഞ്ഞു. ഇവരെ വെറും മാക്രികളെന്ന് പറയാനാകില്ല. മാക്രികളാണെങ്കില്‍ കഴിക്കാനെങ്കിലും പറ്റും. ഇവരെ മരമാക്രികളെന്നേ വിളിക്കാന്‍ പറ്റൂ. യു.ഡി.എഫ്. മന്ത്രി സഭയിലെ 'മക്കണാണ്ട'ന്മാരാണിവര്‍. അതുകൊണ്ടാണ് ജനങ്ങള്‍ എം.എല്‍.എ.മാരെ മന്ത്രിമാരെപ്പോലെ കാണുന്നത്. ജി. സുധാകരനും തോമസ്‌ഐസക്കിനും തങ്ങള്‍ ഇപ്പൊഴും മന്ത്രിമാരാണെന്ന ധാരണയാണെന്നാണ് ഡി.സി.സി. പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ പറയുന്നത്.

യു.ഡി.എഫ്. മന്ത്രിമാര്‍ക്ക് ലഭിക്കാത്ത ജനകീയ അംഗീകാരം ഇപ്പൊഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതില്‍ 'ഷുക്കൂറന്മാര്‍' അദ്ഭുതപ്പെട്ടിട്ട് കാര്യമില്ല.
തന്റെ ഭരണത്തിനു കീഴില്‍ ഒരു വകുപ്പിലും ഒന്നും നടക്കുന്നില്ലെന്നതിന്റെ വിളംബരമാണ് മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി.

PS: മകരച്ചൂട് വരവായ്. ഈ ഇളക്കം സൂചന മാത്രം
- JW

Tuesday, November 8, 2011

Verdict against Marxist kangaroo court.

With Edamalayar fame R B Pillai's exit, people are cheerless because of not having any news like making of chappathi, working of air conditioner and what else from Poojappura central jail. And with ‘Shumban’ Jayarajan’s entry people are again honoured to know the jail information like mobile phoning, I-pode usage and ganga selling inside the jail. Jayarajan’s entry would make the jail officials to put off all lights all time for the reason that the person they admitted is one like LED- a light emitting device, which would continuously emit light. The word ‘Shumban’ means a light emitting person- newly born seven billionth baby Nargis even knows.

The Kerala High Court’s sentence to imprison Marxist leader M V Jayarajan is in the right direction as it is a clear warning to all who humiliate the rule of the country and the courts. If Jayarajan was let free it would turn to be a move to establish Marxist kangaroo court.

JW

ജയരാജന് ആറ് മാസം തടവ്‌

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം. നേതാവ് എം.വി. ജയരാജന് ആറ് മാസം തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

PS: നിയമവ്യവസ്ഥയോട്  പുച്ഹമുള്ള    വേറെയും ചിലരുണ്ട്. ഇവരുടെയൊക്കെ വായടപ്പിക്കാന്‍ ഈ വിധി അത്യാവശ്യം.
-JW