പെരുന്ന: നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഐക്യം പൊളിക്കാന്‍ പലരും പല ശ്രമങ്ങളും നടത്തി. എന്നാല്‍ ഈ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വിട്ടുവീഴ്ച ചെയ്തും ഐക്യം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയില്‍ സംഘടനാ ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നായന്മാരെ പൂജാരികളാക്കുമെന്നും ആദ്ധ്യാത്മിക രംഗത്ത് ബ്രാഹ്മണര്‍ ചൂഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുതല്‍ സര്‍ക്കാരിന്റെ ഗ്രാഫ് താഴ്‌ന്നതായി പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിനെതിരേ എന്‍എസ്‌എസ് പറഞ്ഞ അഭിപ്രായത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം വികലമാണെന്നും ശരിയായ രീതിയിലല്ല പോകുന്നതെന്നുമുള്ള അഭിപ്രായം ഇപ്പോഴുമുണ്ട്. അഭിപ്രായം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിന്നീട് മിണ്ടാതിരുന്നതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്‍എസ്‌എസ് പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെയ്ക്കുന്നില്ല. പ്രവര്‍ത്തനം മെച്ചപ്പെടണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
pS: നായര്‍-ഈഴവ ഐക്യം പൊളിക്കാന്‍ സാധിക്കില്ല, കാരണം അത് ഇരുമ്പുലക്ക യാണ്.
-JW





കൊച്ചി: സ്വന്തം ഭാര്യയെയും മകളെയും ഭ്രാന്താസ്പത്രിയില്‍ തള്ളിയ ആളാണ് എം.എം.ലോറന്‍സെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം കാണിച്ച് ലോറന്‍സിന്റെ മകള്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി നല്‍കിയിരുന്നുവെന്നും വി.എസ് പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തില്‍ വി.എസ് പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ ലോറന്‍സ് പറഞ്ഞിരുന്നു. സമരത്തില്‍ നിന്ന് വി.എസ് ഒളിച്ചോടിയെന്ന് ലോറന്‍സ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വി.എസ് ലോറന്‍സിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.









തിരുവനന്തപുരം: സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പൊളിറ്റ് ബ്യൂറോയെക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റിയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. 
