Wednesday, May 25, 2011

ഗാന്ധിജിയുടെ ചിത്രമുള്ള പേന ഇന്ത്യയില്‍ വില്‍ക്കില്ല











Posted on: 25 May 2011


കൊച്ചി: മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 'മോണ്ട് ബ്ലാങ്കി'ന്റെ ആഡംബര പേനകള്‍ ഇന്ത്യയില്‍ വില്‍ക്കില്ലെന്ന് ഇവിടത്തെ വില്പനക്കാരായ എന്‍ട്രാക്ക് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. ലളിതജീവിതം കാത്തുസൂക്ഷിച്ച ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് 'ലിമിറ്റഡ് എഡിഷന്‍' എന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ വിലയിട്ട് കുറച്ച് പേനകള്‍ മാത്രം ഇറക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തീര്‍പ്പാക്കി.

രാഷ്ട്രപിതാവിന്റെ ചിത്രം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെയും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പന്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. പത്ത് ലക്ഷത്തിലധികം രൂപ വിലയിട്ട ഈ പേനകളുടെ വില്പന തടയണമെന്നായിരുന്നു ആവശ്യം. വില്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആദ്യഘട്ടത്തില്‍ അറിയിച്ച വിതരണക്കാര്‍ പേന ഇവിടെ ഇനി വില്‍ക്കില്ലെന്നാണ് പിന്നീട് വ്യക്തമാക്കിയത്.
NB: Congress men like Dijo Kappan could serve the country by this way only. Any poor Indian could by Gandhi Mont Blanc pen from the US and use it India. In that case followers of Gandhiji and Kappan have no objections.
JW

No comments: