Saturday, December 24, 2011

Bharathiraaja’s dam protest

. 

Tamil film director Bharathiraaja’s protest demonstration involving Tamil film artistes on Christmas Day is against the interest of Kerala. He is ridiculing Kerala Government motto “Water for TN and safety for Kerala”.  He is fuelling tensions between Tamil Nadu and Kerala on dam row. As a film director he pulled off much fortune from Kerala and now as a worn-out horse with no work in hand is fishing out in troubled waters.

Raja’s counter parts in Kerala should recognise the partisan approach of Raja and party and should shift their film establishments to Kerala.  Bharathiraja is a LTTE pro and his stances  are biased.  Actually Tamilians are not attacked in Kerala but reports from TN are not in good taste for Keralites.  The Chief Minister Kumari Jayalalithaa  should check the hidden advance ofTamil Film celebrities as it would affect more severely the tender hearts in TN.

Kerala has never said about denial of water to TN if the dilapidated dam is abandoned and a new one is constructed.
K James Williams.

Wednesday, December 14, 2011

അരുണ്‍കുമാറിന്റെ പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ സര്‍വകലാശാല റദ്ദാക്കി



തിരുവനന്തപുരം: വി.എ. അരുണ്‍കുമാറിന്റെ പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. മുമ്പ് അരുണ്‍കുമാറിന് പിഎച്ച്.ഡി.ക്കായി രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നെങ്കിലും അധ്യാപന പരിചയത്തിനായി അദ്ദേഹം നല്‍കിയ സര്‍ട്ടിഫിക്കറ്റ് യോഗ്യത തെളിയിക്കുന്നതല്ലെന്നു കണ്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ നിയമിതനായെങ്കിലും അരുണ്‍കുമാര്‍ പഠിപ്പിച്ചിരുന്നില്ലെന്നതാണ് അധ്യാപക യോഗ്യതയ്ക്ക് അര്‍ഹനാകാതെ വന്നത്.
PS: അരുണ്‍കുമാറിന്റെ പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ സര്‍വകലാശാല റദ്ദാക്കി യെങ്കിലെന്ത്   ? അന്തരിച്ച ജോര്‍ജ് വര്‍ഗീസിന് വാചാ പരീക്ഷ ഒഴി വാക്കി പി എച് ഡി നല്‍കാന്‍  ഇതേ സിന്‍ഡിക്കേറ്റ്  തീരുമാനമെടുത്തിട്ടുണ്ട്. 
-JW

തമിഴ്‌നാട്ടുകാരുടെ ലോറികള്‍ ആക്രമിച്ചതിന് സ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍




എഴുകോണ്‍: തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്കുലോറികള്‍ എറിഞ്ഞുതകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ(29) അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. ഭദ്രാനന്ദയ്ക്കു പുറമേ ഡ്രൈവറായ പാങ്ങോട് കല്ലറ ഭരതന്നൂര്‍ അഖിലേഷ് ഭവനില്‍ അരുണാ(20)ണ് അറസ്റ്റിലായത്. കുണ്ടറയിലുള്ള ഒരു അഭിഭാഷകനടക്കം സംഘത്തിലുള്ള മറ്റു നാലുപേര്‍ക്കായി എഴുകോണ്‍ പോലീസ് തിരച്ചില്‍ തുടങ്ങി.

ദേശീയപാതയില്‍ കുണ്ടറയ്ക്കു സമീപം ആറുമുറിക്കടയിലാണ് തിങ്കളാഴ്ച രാത്രി രണ്ടു ലോറികള്‍ ആക്രമിക്കപ്പെട്ടത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്നതായി ആരോപിച്ചാണ് സ്വാമിയുടെ സംഘം അതിക്രമം കാട്ടിയത്.
PS . സ്വാമിക്ക് തമിഴ് നാട്ടില്‍ ഭക്തരില്ലേ ?

Thursday, November 24, 2011

കുട്ടനാട് പാക്കേജ് പ്രദേശങ്ങള്‍ പിണറായി സന്ദര്‍ശിച്ചു




മങ്കൊമ്പ്: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ്ചാണ്ടി എം.എല്‍.എ.ക്കൊപ്പം വ്യാഴാഴ്ച കുട്ടനാട് പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് പുറംബണ്ടുനിര്‍മ്മാണം നടക്കുന്ന സി. ബ്ലോക്ക്, റാണി, മാര്‍ത്താണ്ഡം തുടങ്ങിയ കായല്‍ പാടശേഖരങ്ങളിലായിരുന്നു സന്ദര്‍ശനം.

മങ്കൊമ്പ് പി. കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ കര്‍ഷക സംഘം കുട്ടനാട് പാക്കേജ് സംരക്ഷണ കര്‍ഷക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞ് തോമസ് ചാണ്ടി എം.എല്‍.എ.യുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷമായിരുന്നു കായല്‍സന്ദര്‍ശനം. എം.എല്‍.എ.യുടെ ആഡംബര ബോട്ടിലായിരുന്നു കായല്‍യാത്ര.

PS: തോമസ്‌ ചാണ്ടിയുടെ കൊഞ്ച് റോസ്റ്റ് മന്ത്രി  മോഹനന്‍ അങ്ങനെ  ഒറ്റയ്ക്ക്  തിന്നണ്ട. 
JW

Saturday, November 19, 2011

കോണ്‍ഗ്രസ് മന്ത്രിമാര്‍ മരമാക്രികള്‍- ജി. സുധാകരന്‍



ആലപ്പുഴ: ഒമ്പത് കോണ്‍ഗ്രസ് മന്ത്രിമാരും മരമാക്രികളെന്ന് ജി. സുധാകരന്‍ എം.എല്‍.എ. പറഞ്ഞു. ഇവരെ വെറും മാക്രികളെന്ന് പറയാനാകില്ല. മാക്രികളാണെങ്കില്‍ കഴിക്കാനെങ്കിലും പറ്റും. ഇവരെ മരമാക്രികളെന്നേ വിളിക്കാന്‍ പറ്റൂ. യു.ഡി.എഫ്. മന്ത്രി സഭയിലെ 'മക്കണാണ്ട'ന്മാരാണിവര്‍. അതുകൊണ്ടാണ് ജനങ്ങള്‍ എം.എല്‍.എ.മാരെ മന്ത്രിമാരെപ്പോലെ കാണുന്നത്. ജി. സുധാകരനും തോമസ്‌ഐസക്കിനും തങ്ങള്‍ ഇപ്പൊഴും മന്ത്രിമാരാണെന്ന ധാരണയാണെന്നാണ് ഡി.സി.സി. പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ പറയുന്നത്.

യു.ഡി.എഫ്. മന്ത്രിമാര്‍ക്ക് ലഭിക്കാത്ത ജനകീയ അംഗീകാരം ഇപ്പൊഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതില്‍ 'ഷുക്കൂറന്മാര്‍' അദ്ഭുതപ്പെട്ടിട്ട് കാര്യമില്ല.
തന്റെ ഭരണത്തിനു കീഴില്‍ ഒരു വകുപ്പിലും ഒന്നും നടക്കുന്നില്ലെന്നതിന്റെ വിളംബരമാണ് മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി.

PS: മകരച്ചൂട് വരവായ്. ഈ ഇളക്കം സൂചന മാത്രം
- JW

Tuesday, November 8, 2011

Verdict against Marxist kangaroo court.

With Edamalayar fame R B Pillai's exit, people are cheerless because of not having any news like making of chappathi, working of air conditioner and what else from Poojappura central jail. And with ‘Shumban’ Jayarajan’s entry people are again honoured to know the jail information like mobile phoning, I-pode usage and ganga selling inside the jail. Jayarajan’s entry would make the jail officials to put off all lights all time for the reason that the person they admitted is one like LED- a light emitting device, which would continuously emit light. The word ‘Shumban’ means a light emitting person- newly born seven billionth baby Nargis even knows.

The Kerala High Court’s sentence to imprison Marxist leader M V Jayarajan is in the right direction as it is a clear warning to all who humiliate the rule of the country and the courts. If Jayarajan was let free it would turn to be a move to establish Marxist kangaroo court.

JW

ജയരാജന് ആറ് മാസം തടവ്‌

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം. നേതാവ് എം.വി. ജയരാജന് ആറ് മാസം തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

PS: നിയമവ്യവസ്ഥയോട്  പുച്ഹമുള്ള    വേറെയും ചിലരുണ്ട്. ഇവരുടെയൊക്കെ വായടപ്പിക്കാന്‍ ഈ വിധി അത്യാവശ്യം.
-JW