തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എളമരം കരിം, പി.കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടത്. ടി.ശിവദാസ മേനോന്‍, പാലൊളി മുഹമ്മദ് കുട്ടി, എം.എ ബേബി എന്നിവരെ ഒഴിവാക്കി.കരീമും പി.കെ.ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എന്ന നിലയില്‍ ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ വോട്ടിങ് അധികാരം ഉണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പുതിയതായി എത്തിയ ബേബി ജോണ്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
പാലൊളിയെയും ശിവദാസമേനോനേയും അനാരോഗ്യംമൂലവും എം.എ.ബേബിയെ പോളിറ്റ്ബ്യൂറോ അംഗമായതിനാലുമാണ് ഒഴിവാക്കിയത്.
PS: ഒരു ബേബിക്കു പകരം മറ്റൊരു ബേബി -ബേബി ജോണ്‍ . ജി സുധാകരന്‍ വരുമെന്നാണല്ലോ കേട്ടിരുന്നത്. മഹാകവി ജി ഇനി 'ആരാണ് നീ പിണറായി ' എന്ന കവിത എഴുതുമായിരിക്കും.
JW
തിരുവനന്തപുരം: സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പൊളിറ്റ് ബ്യൂറോയെക്കാള്‍ വലുത് കേന്ദ്ര കമ്മിറ്റിയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. 
