ജോര്‍ജിനെ പേറേണ്ട ഗതികേട് കേരളാ നിയമസഭയ്ക്കില്ല.
PS ഇനം ഇനത്തെ തിരിച്ചറിയുമെന്നു ചുരുക്കം
-JW

തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേരളത്തിലെ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, എം.എ.ബേബി എന്നിവരുമായി യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

