Tuesday, June 7, 2011
കോടതിയലക്ഷ്യക്കേസ്: ജയരാജന്‍ സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി ജയരാജന്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നാളെ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
വഴിയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ചതിനാണ് ജയരാജനെതിരെ കോടതിയലക്ഷ്യ കേസ് ചുമത്തിയിരിക്കുന്നത്. കേസ് കഴിഞ്ഞ മാസം പരിഗണിച്ച ഹൈക്കോടതി ജയരാജനെതിരെ കോടതിയലക്ഷ്യ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
NB: Jayarajan is in urgent need to meet the " the light emitting persons" in the Apex Court.
JW
Subscribe to:
Post Comments (Atom)
No comments:
Post a Comment