Posted on: 16 Jun 2011
മൂന്നാര്‍: മൂന്നാറില്‍ ദേശീയ പാതയിലെ പുറമ്പോക്ക് കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കുന്നു. കല്ലാര്‍ അറുപതാം മൈലിലുള്ള ബയോവാലി സ്‌പൈസ് പ്ലാന്റേഷന്റെ കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് നാഷണല്‍ ഹൈവേ അധികൃതരുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കുന്നത്.
കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനാലാണ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
മൂന്നാര്‍ ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. എറണാകുളം സ്വദേശി മേരിയുടെ പേരിലുള്ളതാണ് കെട്ടിടം.
NB: Not only cats, dogs can also perform
-JW
No comments:
Post a Comment