Wednesday, June 8, 2011

കോണ്‍ഗ്രസിന്റെ മോശം പ്രകടനം പഠിക്കാന്‍ സമിതി

Posted on: 08 Jun 2011


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മോശം പ്രകടനത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ കെ.പി.സി.സി നിയോഗിച്ചു. വക്കം പുരുഷോത്തമന്‍ ചെയര്‍മാനായ സമിതിയില്‍ വി.എസ് വിജയരാഘവന്‍, എ.സി ജോസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. മൂന്നു മാസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

NB; People like Vakkom need some job other than making gold ring. Let the futile exercise begin.
JW

No comments: