Friday, June 10, 2011
വിദ്യാഭ്യാസമന്ത്രിയും മകന്റെ സീറ്റ് വേണ്ടെന്നുവെച്ചു
തിരുവനന്തപുരം: ജൂബിലി കോളേജില്‍ മകന് ലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റ് വേണ്ടെന്നുവെച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.സീറ്റ് നേടിയത് ന്യായമായ രീതിയിലാണ്. ധാര്‍മ്മികതയുടെ പേരിലാണ് സീറ്റ് ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ മകള്‍ക്ക് ലഭിച്ച എം.ബി.ബി.എസ് സീറ്റ് ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനും വേണ്ടെന്നുവെച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് രമേശന്‍ വെള്ളിയാഴ്ച രാവിലെ പത്രസമ്മേളനം നടത്തിയത്.
NB: Earlier Health Minister Adoor Prakash also gave up the medical seat of his daughter. If this trend continues then who will treat the hapless patients of Kerala?
-JW
Subscribe to:
Post Comments (Atom)
No comments:
Post a Comment