Sunday, June 12, 2011
അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു
കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍ പിരിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം. ബുധനാഴ്ച മുഖ്യമന്ത്രിയുമായി പ്രശ്‌നത്തില്‍ വിശദമായ ചര്‍ച്ചനടക്കും. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച ടോള്‍ പിരിവ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാട്ടുകാരും വിവിധ സംഘടനകളും ചേര്‍ന്ന് കുമ്പളത്തെ ടോള്‍പ്ലാസയ്ക്ക് മുന്നില്‍ സമരങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുകയുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചത്.
എന്നാല്‍ ടോള്‍ പിരിവ് ഒഴിവാക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ് യോഗത്തില്‍ വ്യക്തമാക്കി. ദേശീയ നയത്തിന്റെ ഭാഗമായാണ് ടോള്‍ പിരിക്കുന്നത്. മറ്റെല്ലാം സംസ്ഥാനങ്ങളിലും സമാനമായി ടോള്‍ പിരിക്കുന്നുണ്ട്. കേരളത്തെ മാത്രമായി ഇതില്‍ നിന്ന് ഒഴിവാക്കാനാകില്ല.
NB: Protestors should take care. When K V Thomas reaches Delhi toll will return with a bang.
JW
Subscribe to:
Post Comments (Atom)
No comments:
Post a Comment