Monday, June 20, 2011

റോഡ്‌ കയ്യേറി കച്ചവടത്തിന്റെ മറവില്‍ സംഘര്‍ഷത്തിന്‌ നീക്കം

ആലപ്പുഴ: ജില്ലാ കോടതി പാലം മുതല്‍ തോണ്ടന്‍കുളങ്ങര വരെ റോഡ്‌ കയ്യേറിയുള്ള കച്ചവടം തടഞ്ഞ സംഭവത്തില്‍ മുസ്ലിം മതഭീകര സംഘടനകള്‍ മുതലെടുപ്പിന്‌ ശ്രമിക്കുന്നു. പിഡബ്ല്യുഡിയുടെയും നഗരസഭയുടെയും ഉത്തരവ്‌ മറികടന്ന്‌ ഇന്നലെ ചിലര്‍ റോഡില്‍ കച്ചവടം നടത്തി. ഇത്‌ പോലീസ്‌ തടഞ്ഞതോടെയാണ്‌ കച്ചവടക്കാരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ മതഭീകര സംഘടനയാണെന്ന്‌ വ്യക്തമായത്‌.
കച്ചവടക്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ നീക്കിയതിന്‌ പിന്നാലെയെത്തിയ ചിലര്‍ കച്ചവട സാമഗ്രികള്‍ റോഡിലേക്ക്‌ മറിച്ചിട്ട്‌ ഗതാഗതം തടസപ്പെടുത്തി. പോലീസാണ്‌ ഇത്‌ ചെയ്തതെന്ന്‌ പ്രചാരണവും നടത്തി. മുന്‍കൂര്‍ തയാറാക്കിയ തിരക്കഥയനുസരിച്ച്‌ പോലീസ്‌ പോയ ഉടനെ പ്രാദേശിക ചാ നലുകാരുമെത്തി. ചാനലുക ള്‍ മുന്‍പാകെ കലാപത്തിന്‌ ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള അഭിമുഖവും കച്ചവടക്കാര്‍ നല്‍കി.

pS: all roadside vendors should be removed. Fish vendors should be sent to fish market. They should not be permitted to pollute streets.
-JW

No comments: