Monday, June 27, 2011

പറവൂര്‍ പെണ്‍വാണിഭക്കേസ്: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി








Posted on: 27 Jun 2011


എറണാകുളം: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.എം പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗം കെ.എം.എല്‍ദോയെയാണ് പുറത്താക്കിയത്. ക്രൈംബ്രാഞ്ച് തിരയുന്ന ഇയാള്‍ ഒളിവിലാണ്. കോലഞ്ചേരി ഏരിയാ കമ്മിറ്റിയാണ് എല്‍ദോയെ പുറത്താക്കിയയതായി അറിയിച്ചത്. പീഢനത്തിനിരയായ പെണ്‍കുട്ടിയെ എല്‍ദോയുടെ കാറിലാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇയാളുടെ സാന്‍ട്രോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിന്‍ റിഫൈനറിയിലെ ഇടത് തൊഴിലാളി യൂണിയന്‍ നേതാവാണ് എല്‍ദോ.

PS: P Sasi is not alone. Lakhs and lakhs behind. Like Suryanelli, Kiliroor, Kaviyur, Vithura, now Paravoor is also in the lime light.
-JW

No comments: