Friday, October 21, 2011

തല്ലാന്‍ ആഹ്വാനം: ശിവദാസമേനോനെതിരെയും കേസ്


തലശ്ശേരി: കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥനെ യൂണിഫോമില്‍ കണ്ടാലും തല്ലണമെന്ന് പ്രഖ്യാപിച്ച ടി. ശിവദാസമേനോനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞതിനോട് തനിക്ക് ഭേദഗതിയുണ്ടെന്നും യൂണിഫോം അഴിച്ചുവെച്ചാല്‍ തല്ലാമെന്നല്ല, യൂണിഫോമോടെ കണ്ടാലും അടിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വ്യാഴാഴ്ച ശിവദാസമേനോന്‍ പ്രസംഗിച്ചിരുന്നു. സി.എച്ച്.കണാരന്‍ ചരമദിനാചരണം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് അസി. കമ്മീഷണറെ യൂണിഫോമിലല്ലാതെ കണ്ടാല്‍ അടിക്കണമെന്ന് ആഹ്വാനം ചെയ്തതിന് സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

PS: തനിയെ എഴുന്നേറ്റു നില്‍ക്കാന്‍ മേല. ആരെങ്കിലും പോയി തല്ലിക്കോട്ടെ എന്നായിരിക്കും. പിള്ളയുടെ കയ്യില്‍   തോക്കുണ്ട്    മിസ്ടര്‍ .

No comments: