Sunday, October 30, 2011

പി.സി.ജോര്‍ജ് ക്രിമിനലാണെന്ന് പിണറായി

കണ്ണൂര്‍: ക്രിമിനല്‍ എന്ന പേരാണ് പി.സി.ജോര്‍ജിന് ചേരുകയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രിമിനല്‍ കുറ്റവാളിയായ ഒരാളെ എങ്ങനെ ചീഫ് വിപ്പ് സ്ഥാനത്ത് കാണാനാകുമെന്നും ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്നും പിണറായി ആവശ്യപെട്ടു. തെറി പറയുന്നതില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ളയാളാണ് പി.സി.ജോര്‍ജ്.

ജോര്‍ജിനെ പേറേണ്ട ഗതികേട് കേരളാ നിയമസഭയ്ക്കില്ല.

PS ഇനം ഇനത്തെ തിരിച്ചറിയുമെന്നു ചുരുക്കം  
-JW

Saturday, October 29, 2011

ഗണേഷ് മാപ്പുപറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്ന് പിണറായി

കാഞ്ഞങ്ങാട്: വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവന മാപ്പു പറഞ്ഞാല്‍ തീരാത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .
സമചിത്തതയുള്ള ഒരാള്‍ ഇങ്ങനെ സംസാരിക്കില്ല. ദീര്‍ഘകാല രാഷ്ട്രീയപാരമ്പര്യമുള്ള വി.എസ്. ആദരണീയനായ നേതാവാണ്.

PS: പ്രശ്നം തീരാന്‍ കൊട്ടാരക്കര ഗണപതി മാപ്പു പറയണമായിരിക്കും. വി.എസ്. ആദരണീയനായ നേതാവാണെന്ന് ഏതായാലും സമ്മതിച്ചല്ലോ, അത് മതി. 

-JW

ജോര്‍ജിനെതിരെ കേസെടുക്കണം: തോമസ് ഐസക്ക്‌



തിരുവനന്തപുരം: എ.കെ.ബാലനെ അധിക്ഷേപിച്ചതിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് സി.പി.എം നേതാവ് തോമസ് ഐസക്ക് എം.എല്‍.എ ആവശ്യപ്പെട്ടു.

ജാതിപ്പേര് വിളിച്ചാണ് ജോര്‍ജ് ബാലനെ അധിക്ഷേപിച്ചത്. ഇങ്ങിനെ ചെയ്തതില്‍ യാതൊരു പശ്ചാത്തപവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. പട്ടികാജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് സര്‍ക്കാര്‍ ജോര്‍ജിനെതിരെ കേസുടക്കണം-ഐസക്ക് ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
PS: ജയലക്ഷ്മി  നയം വ്യക്തമാക്കിയാല്‍ പ്രശ്നം തീരുമെങ്കില്‍ വ്യക്ത്മാക്കിയേക്കാം  . അടങ്ങി  ഒതുങ്ങി ആരെയും വെറുപ്പിക്കാതെ സ്വന്തം ജോലി നോക്കി കഴിയാമെന്നു വെച്ചാല്‍ സമ്മതിക്കേല.  വനിതകളുടെ ചെണ്ട മേളം കേട്ടാലെ ഐസക്ക്ജിക്കു ഉറക്കം വരൂ. 

-JW

Tuesday, October 25, 2011

വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍ ശരിയെന്ന്‌ തോമസ്‌ ഐസക്ക്‌


തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേരളത്തിലെ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍ ശരിയാണെന്ന്‌ ഡോ. തോമസ്‌ ഐസക്‌ വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, എം.എ.ബേബി എന്നിവരുമായി യുഎസ്‌ എംബസിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.
പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ്‌ ചര്‍ച്ചയില്‍ പറഞ്ഞത്‌. പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നാണ്‌. എന്നാല്‍ ഇത്‌ തെറ്റാണ്‌.
 Ps:
ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. ആ മുനീര്‍ കൂടി ഒന്ന് സത്യം പറഞ്ഞാല്‍ മതിയായിരുന്നു.
 "പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നു"  പറയുമ്പോള്‍ ആരാണീ  പലര്‍ ?  മഹാകവി  ജിയെ  ഒതുക്കാന്‍ അച്ചുമ്മാനുമായി കൂട്ടുക്കൂടിയെന്നുവെച്ച് ഓരോന്ന് ചാടിക്കേറി   പറയല്ലേ, ആപ്പാകും. അമേരിക്കയാണ്  ഉമ്മടെ മാതൃരാജ്യമെന്നു ഒരു പിള്ള നേരത്തെ പറഞ്ഞു വെച്ചിട്ടിടുണ്ട്. 
JW

Monday, October 24, 2011

യേശുദാസന്റെ സുവിശേഷം




ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ വഴക്കുണ്ടാവണം. ആത്മാര്‍ഥതയും സ്നേഹവും ഉള്ളിടത്തേ വഴക്കുണ്ടാവൂ. ‘നീ നിന്‍െറ വഴി ഞാന്‍ എന്‍െറ വഴി’ എന്ന് തീരുമാനിച്ചാല്‍ വഴക്കില്ലായിരിക്കും. പക്ഷേ, അത് കുടുംബമാവില്.
PS  
ഈയിടെയായി തത്വജ്ഞാനംഅല്പം കൂടുന്നുണ്ട്.  ഒക്കുമെങ്കില്‍ പാട്ടു മാത്രംപാടിയാല്‍ മതി   .
-JW

Friday, October 21, 2011

തല്ലാന്‍ ആഹ്വാനം: ശിവദാസമേനോനെതിരെയും കേസ്


തലശ്ശേരി: കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥനെ യൂണിഫോമില്‍ കണ്ടാലും തല്ലണമെന്ന് പ്രഖ്യാപിച്ച ടി. ശിവദാസമേനോനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞതിനോട് തനിക്ക് ഭേദഗതിയുണ്ടെന്നും യൂണിഫോം അഴിച്ചുവെച്ചാല്‍ തല്ലാമെന്നല്ല, യൂണിഫോമോടെ കണ്ടാലും അടിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വ്യാഴാഴ്ച ശിവദാസമേനോന്‍ പ്രസംഗിച്ചിരുന്നു. സി.എച്ച്.കണാരന്‍ ചരമദിനാചരണം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് അസി. കമ്മീഷണറെ യൂണിഫോമിലല്ലാതെ കണ്ടാല്‍ അടിക്കണമെന്ന് ആഹ്വാനം ചെയ്തതിന് സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

PS: തനിയെ എഴുന്നേറ്റു നില്‍ക്കാന്‍ മേല. ആരെങ്കിലും പോയി തല്ലിക്കോട്ടെ എന്നായിരിക്കും. പിള്ളയുടെ കയ്യില്‍   തോക്കുണ്ട്    മിസ്ടര്‍ .

Wednesday, October 19, 2011

ജയരാജന്‍ വാപൊളി










കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലിക്കോളാന്‍ എസ്.എഫ്.ഐക്കാരോട് എം.വി.ജയരാജന്‍ വക ആഹ്വാനം. ചുമ്മാ പറഞ്ഞു പറ്റിക്കുകയാണ്, സൂക്ഷിക്കണം എസ് എഫ് ഐ കാരാ. യൂണിഫോമില്ലാതെ വരുന്ന പിള്ളയുടെ പക്കല്‍ തോക്കില്ലെന്നു കരുതുന്നതു ശുംഭന്‍മാരാണ്. എസ് എഫ് ഐ കാരില്‍ നിന്ന് രണ്ടു രക്തസാക്ഷികളെ അത്യാവശ്യമായി വേണമെന്ന് തോന്നുന്നു.

പണ്ട് വയലാര്‍ സമരകാലത്ത് തോക്കിനകത്തു മുതിരയാണെന്ന് പറഞ്ഞു പറ്റിച്ചു കുറച്ചു രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. സമനില തെറ്റിയാല്‍ ഇങ്ങനെയാണ് ചില നേതാക്കന്മാര്‍ . രാധാകൃഷ്ണപിള്ളയ്ക്ക് പേടിയുണ്ടെങ്കില്‍ കോണ്ഗ്രസ് വിട്ടു ആര്‍ എസ് എസ്‌ ല്‍ ചേരുക, തല്ലില്ല, ജയരാജന്‍ വാപൊളിക്കുകയുമില്ല.

-JW

രാധാകൃഷ്ണപിള്ളയെ തല്ലണമെന്ന് എം.വി ജയരാജന്‍


കണ്ണൂര്‍: കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലിക്കോളാന്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ എസ്.എഫ്.ഐക്കാരോട് ആഹ്വാനം ചെയ്തു.
രാധാകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ പേടിക്കേണ്ട. കാക്കിയെ ബഹുമാനിക്കണം. എന്നാല്‍ കാക്കിക്കുള്ളിലെ ഖദറുകാര്‍ ഉമ്മന്‍ ചാണ്ടിയുടെ അനുയായികളാണ്. ജയരാജന്‍ പറഞ്ഞു.

PS: സമനില തെറ്റിയാല്‍ ഇങ്ങനെയാണ്. രാധാകൃഷ്ണ പിള്ള കോണ്ഗ്രസ് വിട്ടു ആര്‍ എസ് എസ്‌ ല്‍ ചേരുക, തല്ലില്ല. 
-JW

Sunday, October 9, 2011

വയലാര്‍ രവി വ്യോമയാനമന്ത്രിയായിരുന്നിട്ടും ഗുണമില്ല: പിണറായി


Posted on: 09 Oct 2011
ഗുരുവായൂര്‍: വയലാര്‍ രവി വ്യോമയാന മന്ത്രിയായിരുന്നിട്ടും മലയാളികളായ പ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിമാന യാത്രാനിരക്കില്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള പ്രവാസിസംഘം സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Ps; എന്താ, ഉണ്ട(വെടിയുണ്ട) കേറ്റാന്‍ അനുവദിചില്ലേ ?
-JW

Wednesday, October 5, 2011

പെണ്ണൊരുമ്പെട്ടാല്‍ !

ഞാന്‍ കീഴടങ്ങുകയായിരുന്നു, ഉന്നതരുടെ പേരു പറയും: ശോഭ ജോണ്‍


കൊച്ചി: തന്നെ പോലീസ് ബാംഗ്ലൂരില്‍ വച്ച് പിടികൂടുകയല്ല, മറിച്ച് താന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പറവൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ശോഭ ജോണ്‍. പോലീസ് മറച്ചുവച്ചാലും പറവൂരിലെ പെണ്‍കുട്ടിയെ കാഴ്ചവച്ച ഉന്നതരുടെ പേരുവിവരങ്ങള്‍ വിളിച്ചുപറയുമെന്നും ശോഭ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് പറവൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ശോഭ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. താന്‍ ബാംഗ്ലൂരിലുള്ള വിവരം പോലീസിനെ അറിയിച്ചിരുന്നുവെന്നും ശോഭ പറഞ്ഞു.

PS: ഉന്നതര്‍ തോകര്‍ത്തു മുണ്ടുവാങ്ങിക്കൊണ്ടിരിക്കുക  , തല കീഴ്‌മൂടാന്‍ ,
JW