Monday, June 27, 2011

Photo session!

In all probability the Paravoor Girl starts her busy schedule with a mobile click. Now more and more clients are in her photo ID list with two LC Secretaries of the CPM.
Former CPM Kannur Secretary P Sasi is not alone. Lakhs and lakhs are behind him. Resembling Suryanelli, Kiliroor, Kaviyur,Vithura, and elsewhere now Paravoor is also in the glare of publicity.

JW

പറവൂര്‍ പെണ്‍വാണിഭക്കേസ്: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി








Posted on: 27 Jun 2011


എറണാകുളം: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.എം പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗം കെ.എം.എല്‍ദോയെയാണ് പുറത്താക്കിയത്. ക്രൈംബ്രാഞ്ച് തിരയുന്ന ഇയാള്‍ ഒളിവിലാണ്. കോലഞ്ചേരി ഏരിയാ കമ്മിറ്റിയാണ് എല്‍ദോയെ പുറത്താക്കിയയതായി അറിയിച്ചത്. പീഢനത്തിനിരയായ പെണ്‍കുട്ടിയെ എല്‍ദോയുടെ കാറിലാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇയാളുടെ സാന്‍ട്രോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിന്‍ റിഫൈനറിയിലെ ഇടത് തൊഴിലാളി യൂണിയന്‍ നേതാവാണ് എല്‍ദോ.

PS: P Sasi is not alone. Lakhs and lakhs behind. Like Suryanelli, Kiliroor, Kaviyur, Vithura, now Paravoor is also in the lime light.
-JW

Wednesday, June 22, 2011

Doctor, model, now Mrs Kerala







Dressed in a pale green full-length gown, Jeemol Jaibin strikes a pose for the photographer. She smiles confidently, her eyes bright with the euphoria of bagging the Mrs Kerala title last week.

And don’t mistake her for a homemaker who tried her luck at winning the crown in the pageant, which was organised by the Body Craft Multi International Health Club.

A dentist by profession, Dr Jeemol has modelled for a variety of products in her college days and has won BPL Queen and Pepsodent Mom contests too. But Jeemol does not think that this new-found stardom would mean an easy entry to the world of glamour. Though she is flooded with modelling offers, Jeemol is not so keen to take them up.

PS: Chances are plenty for a dozen delivered mams to become Mrs Kerala!

Monday, June 20, 2011

റോഡ്‌ കയ്യേറി കച്ചവടത്തിന്റെ മറവില്‍ സംഘര്‍ഷത്തിന്‌ നീക്കം

ആലപ്പുഴ: ജില്ലാ കോടതി പാലം മുതല്‍ തോണ്ടന്‍കുളങ്ങര വരെ റോഡ്‌ കയ്യേറിയുള്ള കച്ചവടം തടഞ്ഞ സംഭവത്തില്‍ മുസ്ലിം മതഭീകര സംഘടനകള്‍ മുതലെടുപ്പിന്‌ ശ്രമിക്കുന്നു. പിഡബ്ല്യുഡിയുടെയും നഗരസഭയുടെയും ഉത്തരവ്‌ മറികടന്ന്‌ ഇന്നലെ ചിലര്‍ റോഡില്‍ കച്ചവടം നടത്തി. ഇത്‌ പോലീസ്‌ തടഞ്ഞതോടെയാണ്‌ കച്ചവടക്കാരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ മതഭീകര സംഘടനയാണെന്ന്‌ വ്യക്തമായത്‌.
കച്ചവടക്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ നീക്കിയതിന്‌ പിന്നാലെയെത്തിയ ചിലര്‍ കച്ചവട സാമഗ്രികള്‍ റോഡിലേക്ക്‌ മറിച്ചിട്ട്‌ ഗതാഗതം തടസപ്പെടുത്തി. പോലീസാണ്‌ ഇത്‌ ചെയ്തതെന്ന്‌ പ്രചാരണവും നടത്തി. മുന്‍കൂര്‍ തയാറാക്കിയ തിരക്കഥയനുസരിച്ച്‌ പോലീസ്‌ പോയ ഉടനെ പ്രാദേശിക ചാ നലുകാരുമെത്തി. ചാനലുക ള്‍ മുന്‍പാകെ കലാപത്തിന്‌ ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള അഭിമുഖവും കച്ചവടക്കാര്‍ നല്‍കി.

pS: all roadside vendors should be removed. Fish vendors should be sent to fish market. They should not be permitted to pollute streets.
-JW

Saturday, June 18, 2011

ധനസ്ഥിതി: ധവളപത്രം ഇറക്കുമെന്ന്‌ മന്ത്രി മാണി






കാഞ്ഞങ്ങാട്‌: മുന്‍സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ സംസ്ഥാനം സാമ്പത്തികമായി ശോഭനമായ അവസ്ഥയില്‍ അല്ലെന്നും കേരളം സാമ്പത്തികമായി കടത്തിലാണെന്നും ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. കാഞ്ഞങ്ങാട്‌ ഗസ്റ്റ്‌ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ്‌ അടുത്തമാസം 8ന്‌ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച്‌ ധവളപത്രം ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NB: Mr Mani, please do not threaten Dr T M Thomas Isaac.

Thursday, June 16, 2011

മൂന്നാറില്‍ പുറമ്പോക്ക് കയ്യേറി നിര്‍മിച്ച കെട്ടിടം പൊളിച്ചൂനീക്കുന്നു

Posted on: 16 Jun 2011

മൂന്നാര്‍: മൂന്നാറില്‍ ദേശീയ പാതയിലെ പുറമ്പോക്ക് കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കുന്നു. കല്ലാര്‍ അറുപതാം മൈലിലുള്ള ബയോവാലി സ്‌പൈസ് പ്ലാന്റേഷന്റെ കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് നാഷണല്‍ ഹൈവേ അധികൃതരുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കുന്നത്.

കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനാലാണ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

മൂന്നാര്‍ ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. എറണാകുളം സ്വദേശി മേരിയുടെ പേരിലുള്ളതാണ് കെട്ടിടം.

NB: Not only cats, dogs can also perform
-JW

Tuesday, June 14, 2011

കൈക്കൂലി വാങ്ങിയ ഡോക്ടര്‍ പിടിയിലായി

Posted on: 14 Jun 2011


കോഴിക്കോട്: കൈക്കൂലി വാങ്ങിയതിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ പിടിയിലായി. എല്ല് രോഗവിഭാഗത്തിലെ ഡോ എം. ജയകുമാറാണ് പിടിയിലായത്.
ഒരു കുട്ടിയുടെ ശസ്ത്രക്രിയക്കായി 2000 രൂപ കൈക്കൂലി ചോദിച്ചതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

NB: The doctor can now straightaway join a private medical college and start private practice along-with.
JW

Sunday, June 12, 2011

അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു



കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍ പിരിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം. ബുധനാഴ്ച മുഖ്യമന്ത്രിയുമായി പ്രശ്‌നത്തില്‍ വിശദമായ ചര്‍ച്ചനടക്കും. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച ടോള്‍ പിരിവ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാട്ടുകാരും വിവിധ സംഘടനകളും ചേര്‍ന്ന് കുമ്പളത്തെ ടോള്‍പ്ലാസയ്ക്ക് മുന്നില്‍ സമരങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുകയുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചത്.

എന്നാല്‍ ടോള്‍ പിരിവ് ഒഴിവാക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ് യോഗത്തില്‍ വ്യക്തമാക്കി. ദേശീയ നയത്തിന്റെ ഭാഗമായാണ് ടോള്‍ പിരിക്കുന്നത്. മറ്റെല്ലാം സംസ്ഥാനങ്ങളിലും സമാനമായി ടോള്‍ പിരിക്കുന്നുണ്ട്. കേരളത്തെ മാത്രമായി ഇതില്‍ നിന്ന് ഒഴിവാക്കാനാകില്ല.

NB: Protestors should take care. When K V Thomas reaches Delhi toll will return with a bang.
JW

Friday, June 10, 2011

വിദ്യാഭ്യാസമന്ത്രിയും മകന്റെ സീറ്റ് വേണ്ടെന്നുവെച്ചു





തിരുവനന്തപുരം: ജൂബിലി കോളേജില്‍ മകന് ലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റ് വേണ്ടെന്നുവെച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.സീറ്റ് നേടിയത് ന്യായമായ രീതിയിലാണ്. ധാര്‍മ്മികതയുടെ പേരിലാണ് സീറ്റ് ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ മകള്‍ക്ക് ലഭിച്ച എം.ബി.ബി.എസ് സീറ്റ് ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനും വേണ്ടെന്നുവെച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് രമേശന്‍ വെള്ളിയാഴ്ച രാവിലെ പത്രസമ്മേളനം നടത്തിയത്.

NB: Earlier Health Minister Adoor Prakash also gave up the medical seat of his daughter. If this trend continues then who will treat the hapless patients of Kerala?
-JW

Wednesday, June 8, 2011

കോണ്‍ഗ്രസിന്റെ മോശം പ്രകടനം പഠിക്കാന്‍ സമിതി

Posted on: 08 Jun 2011


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മോശം പ്രകടനത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ കെ.പി.സി.സി നിയോഗിച്ചു. വക്കം പുരുഷോത്തമന്‍ ചെയര്‍മാനായ സമിതിയില്‍ വി.എസ് വിജയരാഘവന്‍, എ.സി ജോസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. മൂന്നു മാസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

NB; People like Vakkom need some job other than making gold ring. Let the futile exercise begin.
JW

Tuesday, June 7, 2011

കോടതിയലക്ഷ്യക്കേസ്: ജയരാജന്‍ സുപ്രീംകോടതിയില്‍








ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി ജയരാജന്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നാളെ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വഴിയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ചതിനാണ് ജയരാജനെതിരെ കോടതിയലക്ഷ്യ കേസ് ചുമത്തിയിരിക്കുന്നത്. കേസ് കഴിഞ്ഞ മാസം പരിഗണിച്ച ഹൈക്കോടതി ജയരാജനെതിരെ കോടതിയലക്ഷ്യ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

NB: Jayarajan is in urgent need to meet the " the light emitting persons" in the Apex Court.

JW