Thursday, May 19, 2011
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സലിംകുമാറിന്
Posted On: Thu, 19 May 2011
ന്യൂദല്‍ഹി: അമ്പത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാള നടന്‍ സലിംകുമാറിനും, തമിഴ് നടന്‍ ധനുഷിനും ലഭിച്ചു. അലി അഹമ്മദ് സംവിധാനം ചെയ്‌ത 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സലിംകുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.
ഹജ്ജിന് പോകാന്‍ വഴിയില്ലാതെ കഷ്‌ടപ്പെടുന്ന വൃദ്ധന്റെ വേഷമാണ് സലിംകുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ജോസ് സംവിധാനം ചെയ്‌ത "അച്ഛനുറങ്ങാത്ത വീട്" എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനടുത്ത് എത്തിയെങ്കിലും പുരസ്കാരം കരസ്ഥമാക്കാനായിരുന്നില്ല.
NB:
This award is likely to annoy Kerala LDF
JW
Subscribe to:
Post Comments (Atom)
No comments:
Post a Comment