Friday, May 6, 2011

അബോട്ടാബാദ്‌ മോഡലിന്‌ ഇന്ത്യ സുസജ്ജമെന്ന്‌ കരസേനാ മേധാവി











Posted On: 5 May 2011

ലക്നൗ: അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്ക പാക്കിസ്ഥാനില്‍ നടപ്പാക്കിയ അബോട്ടാബാദ്‌ മോഡല്‍ സൈനിക നടപടി ഇന്ത്യക്കും സാധ്യമാകുമെന്ന്‌ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്‌. അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന്‌ വിഭാഗങ്ങളും വിജയകരമായി പൂര്‍ത്തിയാക്കും.

ലക്നൗവില്‍ സൈനിക സ്കൂള്‍ പരിപാടിയില്‍ പങ്കെടക്കാനെത്തിയ സിംഗ്‌ പറഞ്ഞു. അമേരിക്ക പാക്കിസ്ഥാനോട്‌ അനുവാദം ചോദിച്ചിരുന്നോ എന്ന്‌ വ്യക്തമാക്കേണ്ടത്‌ അവര്‍ തന്നെയാണെന്നും സിംഗ്‌ കൂട്ടിച്ചേര്‍ത്തു.
Comment: Untimely, and unsolicited comment by Gen V K Singh. Where is our Defence Minister? Is he still meddling with petty politics in Kerala?
-JW

No comments: