Friday, May 13, 2011

ബുദ്ധദേവ് ഭട്ടാ‍ചാര്യ പരാജയപ്പെട്ടു









Posted On: Fri, 13 May 2011

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ജാദവ് പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മനീഷ് ഗുപ്തയോട് പരാജയപ്പെട്ടു. 2000 മുതല്‍ പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായിന്നു ബുദ്ധദേവ്.

ഇതുവരെ ഒരുതെരഞ്ഞെടുപ്പിലും ബുദ്ധദേവ് പരാജയപ്പെട്ടിട്ടില്ല. ജാദവ്‌പൂരില്‍ പന്ത്രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്തയോട് തോറ്റത്. സി.പി.എമ്മിന്റെ ഭൂരിഭക്ഷം മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഗൌതം ദേവ്, ഗാന്ധി ഗാംഗുലി, സൂര്യകാന്ത് മിശ്ര തുടങ്ങിയവരെല്ലാം തോറ്റ മന്ത്രിമാരുടെ പട്ടികയില്‍ ഇടം നേടി.

Comment: The inevitable happened. Let the Marxists learn some lessons. I hope Mamtha will do something for Bengalis to stay in their home state and earn livelihood. Bengali workers are plenty in states like Kerala for a livelihood just because of the 34 year misrule of the communists.
JW

No comments: