കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിയുടെ കേരളഘടകമെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രകാശ് കാരാട്ട്. അത് മാധ്യമസൃഷ്ടിയാണ്. അതുപോലെ വി.എസ്സിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതാണെന്ന വാര്‍ത്തയും നുണയാണ്.
പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ വി.എസ്സിന്റെ നേതൃപാടവം കണക്കിലെടുത്ത് പ്രത്യേകപരിഗണനയോടെയാണ് കേന്ദ്രകമ്മറ്റിയിലുള്‍പ്പെടുത്തിയത്. എല്ലാ തീരുമാനങ്ങളും വി.എസ്സ് കൂടി ഉള്‍പ്പെട്ട പാര്‍ട്ടീകോണ്‍ഗ്രസ്സാണ് കൈക്കൊണ്ടത്.
കോഴിക്കോട് നടന്ന സമാപനസമ്മേളനത്തില്‍ നിന്ന് വി.എസ്സ് മനപ്പൂര്‍വം വിട്ടുനിന്നതാണെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് പ്രകാശ് കാരാട്ട് പ്രമുഖമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി.
-JW
No comments:
Post a Comment