കോഴിക്കോട്: കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന മാര്‍പ്പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റേത് മാത്രമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പോപ്പിന്റെ പ്രസ്താവന കൊണ്ട് വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മാര്‍പാപ്പ മെക്സിക്കോയില്‍ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു എസ്.ആര്‍.പി. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
മാര്‍പ്പാപ്പയുടെ പ്രസ്താവന വ്യക്തിപരമാണ്. സാര്‍വദേശീയ തലത്തിലെ മാറ്റങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടു പോകുന്നതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനം. അതിനാല്‍ കാലഹരണപ്പെട്ടുവെന്നു പറയാന്‍ കഴിയില്ല. പാര്‍ട്ടി ശത്രുക്കള്‍ നേരത്തേയും നിരവധി ആരോപണങ്ങളും അപവാദങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ വിമര്‍ശനങ്ങളെ പോലെ മാത്രമേ ഇതിനെയും കാണുന്നുള്ളൂ.
PS: ഒരു വാര്‍ഡില്‍ നിന്നാല്‍ പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത പാര്‍ടിയാണ് എസ്.രാമചന്ദ്രന്‍ പിള്ള. സംശയമുണ്ടെങ്കില്‍ അച്ചു സഖാവിനോട് ചോദിക്കു. ജി സുധാകരന് ഒബാമയോട് ചോദ്യം ചോദിക്കാമെങ്കില്‍ പിള്ളയ്ക്ക് പോപ്പിനെയും ചോദ്യം ചെയ്യാം, വേറെ പണി എന്തെങ്കിലും വേണ്ടേ ?
-JW.
No comments:
Post a Comment