Sunday, March 18, 2012

ബൂത്തുകളില്‍ പോകുന്നതിന് അധികാരമുണ്ടെന്ന് കോലിയക്കോടും സുരേഷ്‌കുറുപ്പും


കൊച്ചി: നിയമസഭാംഗം വോട്ടെടുപ്പു നടക്കുന്ന മണ്ഡലത്തില്‍ പ്രവേശിക്കുന്നതു തടയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് എന്ത് അധികാരമാണുള്ളതെന്നു വാമനപുരം എംഎല്‍എ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍. നിയമസഭാംഗമെന്ന നിലയില്‍ തെരഞ്ഞെടുപ്പു വിലയിരുത്താന്‍ ബൂത്തുകളില്‍ പോകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴു മണിവരെ കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നു. ഒരു പോളിംഗ് ബൂത്തിലും പ്രവേശിച്ചിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചിട്ടില്ല. ന്യായമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നു നേരില്‍ കണ്ടു മനസിലാക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിറവം മണ്ഡലത്തില്‍ കയറിയതു തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഏറ്റുമാനൂര്‍ എംഎല്‍എ കെ. സുരേഷ് കുറുപ്പും അറിയിച്ചു. മറ്റു നേതാക്കള്‍ മണ്ഡലം വിട്ടു പോയോ എന്നു നോക്കേണ്ട കാര്യം തനിക്കില്ല. വോട്ടിങ് നടക്കുന്ന ബൂത്തുകളില്‍ പോകാന്‍ അവകാശവും അധികാരവുമുണ്ട്. ഈ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബൂത്തുകള്‍ സന്ദര്‍ശിച്ചത്.
ഇപ്പോഴും താന്‍ പിറവം മണ്ഡലത്തിലുണ്ട്. കേസ് എടുത്തതിനെക്കുറിച്ച് അറിയില്ലെന്നു സുരേഷ് കുറുപ്പ് പറഞ്ഞു. ചട്ടം ലംഘിച്ച് പിറവം മണ്ഡലത്തില്‍ പ്രവേശിച്ചതിനും പോളിങ് ബൂത്തിന്റെ സമീപത്ത് എത്തിയതിനുമെതിരെ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കും സുരേഷ് കുറുപ്പിനുമെതിരെ പോലീസ് കേസെടുത്തിരുന്നു.
ചട്ടം ലംഘിച്ച് പിറവം മണ്ഡലത്തില്‍ പ്രവേശിച്ചതിനും പോളിങ് ബൂത്തിന്‍റെ സമീപത്ത് എത്തിയതിനുമാണു പൊലീസ് കേസെടുത്തത്.


PS: ഇവരാര്? മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണരുടെ അളിയന്മാരോ? 
JW

No comments: