Monday, March 19, 2012

പെന്‍ഷന്‍ പ്രായം 56 ആക്കി; വിരമിക്കല്‍ എകീകരണം പിന്‍‌വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസാക്കി ഉയര്‍ത്തി. വിരമിക്കല്‍ തീയതി പിന്‍‌വലിക്കുമെന്നും ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെയാണ് കെ.എം മാണി തന്റെ പത്താമത്തെ ബജറ്റ് അവതരിപ്പിച്ചത്.
പെന്‍ഷന്‍ പ്രായം കൂട്ടിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയാണ് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ബജറ്റ് പ്രസംഗം അവസാനിക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു. കൊച്ചി മെട്രോ ഉള്‍പ്പടെയുള്ള സുപ്രധാന പദ്ധതികള്‍ക്കെല്ലാം ബജറ്റില്‍ പണം നീക്കി വച്ചിട്ടുണ്ട്. ഹൈടെക് കൃഷിരീതിയെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നു. മൂല്യവര്‍ദ്ധിത നാളികേര ഉത്പന്നങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

PS: മാണിയുടെ   പെന്‍ഷന്‍ പ്രായം ഉ യര്‍ത്തലിന്റെയും    തോമസ്‌ ഐസക്കിന്റെ പെന്‍ഷന്‍ എകീകരണത്തിന്റെയും കാരണം അന്വേഷിച്ചു അധികം മെനക്കെടെണ്ട    കാര്യമില്ല ,  ഇരുവരുടെയും  ജൂബ്ബയുടെ കീശ തപ്പിയാല്‍ മതി , കാരണമറിയാം  
-JW

No comments: