Friday, September 21, 2012

ലോറന്‍സ് ഭാര്യയെ ഭ്രാന്താസ്പത്രിയില്‍ തള്ളി: വി.എസ്‌


കൊച്ചി: സ്വന്തം ഭാര്യയെയും മകളെയും ഭ്രാന്താസ്പത്രിയില്‍ തള്ളിയ ആളാണ് എം.എം.ലോറന്‍സെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം കാണിച്ച് ലോറന്‍സിന്റെ മകള്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി നല്‍കിയിരുന്നുവെന്നും വി.എസ് പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തില്‍ വി.എസ് പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ ലോറന്‍സ് പറഞ്ഞിരുന്നു. സമരത്തില്‍ നിന്ന് വി.എസ് ഒളിച്ചോടിയെന്ന് ലോറന്‍സ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വി.എസ് ലോറന്‍സിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ലോറന്‍സിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നു. ഭാര്യയെ ഭ്രാന്താസ്പത്രിയിലെത്തിച്ചതിന് പിന്നില്‍ ലോറന്‍സ് ആണെന്നായിരുന്നു ഡോക്ടറുടെ മറുപടി. മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നു-വി.എസ് പറഞ്ഞു. തനിക്കെതിരെ വേണ്ടാതീനം പറഞ്ഞ് കൂടുതല്‍ സത്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കരുതെന്ന് വി.എസ് ലോറന്‍സിന് മുന്നറിയിപ്പ് നല്‍കി. ലോറന്‍സ് എന്നെക്കൊണ്ട് ചരിത്രം പറയിക്കരുത്-വി.എസ് പറഞ്ഞു.

PS: ലോറന്‍സിന്റെ ഭ്രാന്തു മാറാന്‍ ഈ ഷോക്കുചികില്‍സ നേരത്തെ വേണ്ടിയിരുന്നു.
ജ വി 

No comments: