Wednesday, September 12, 2012

മുണ്ടൂരിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് എ.കെ.ബാലന്‍.



പാലക്കാട്: മുണ്ടൂരില്‍ പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് സി.പി.എം നേതാവ് എ.കെ.ബാലന്‍. മുണ്ടൂരില്‍ ഒഞ്ചിയം മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആരും കരുതേണ്ടെന്നും ബാലന്‍ പറഞ്ഞു. ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാലന്‍.
നടപടി നേരിട്ട ഏരിയാ സെക്രട്ടറി പി.എ.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടിവിരുദ്ധമാണെന്ന് കരുതുന്നില്ല. ഇവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ല. എന്നാല്‍ നടപടി നേരിട്ടവര്‍ ഉത്തമസഖാക്കളെ പോലെ പെരുമാറണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു.
അതേസമയം മുണ്ടൂരിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. സംഘടനാരീതിയനുസരിച്ചുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
PS: മുണ്ടുരിയലിന്റെ കാര്യമല്ലേ ?ഉരിഞ്ഞമുണ്ട് ഉടുപ്പിച്ചു കൊടുക്കുമായിരിക്കും.
JW

No comments: