കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ എംഎസ്‌എഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജയരാജനെ കോടതി 14 വരെ റിമാന്റ് ചെയ്തു. തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
കൊലപാതകം നടക്കുമെന്നറിയാമായിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 118 പ്രകാരമാണ് ജയരാജനെ അറസ്റ്റ് ചെയ്തത്. കേസില്‍ 38-ാം പ്രതിയായി പേര് ചേര്‍ക്കപ്പെട്ട ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു.പ്രേമന്‍ ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. .

PS: ഇത്രയും നാള്‍ ജയില്‍ ഉപദേശക സമിതിയില്‍ ആയിരുന്നു, ഇനിമുതല്‍ ജയില്‍ ഊട്ട് സമിതിയിലാണ്
ജ വി
No comments:
Post a Comment