Monday, July 30, 2012

വെള്ളാപ്പള്ളിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്‌


തിരുവനന്തപുരം: വി.എം. സുധീരന്‍ തൊണ്ണന്‍ മാക്രിയാണെന്ന എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പ്രസ്താവന മാന്യതയില്ലാത്തതാണെന്നും പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരുമായ പി.സി.വിഷ്ണുനാഥ്, വി.ടി.ബല്‍റാം എന്നിവര്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ജാതി-മതനേതാക്കള്‍ ഇടപെടേണ്ട കാര്യമില്ല. വെള്ളാപ്പള്ളി ആ പദവിയുടെ മാന്യതയ്ക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കണം. സുധീരന്റെ പ്രസംഗം നടക്കുമ്പോള്‍ വേദിയില്‍ നിന്നുണ്ടായ കയ്യടി അദ്ദേഹത്തിന്റെ നിലപാടിനുള്ള അംഗീകാരമായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് വി.ടി.ബല്‍റാം പ്രതികരിച്ചു.

ആരെക്കാളും വലുത് താനാണെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും വിമര്‍ശിക്കുന്ന സുധീരന്‍ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കളോടും സുധീരന് അസൂയയാണ്. പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കാനാണ് ശ്രമം. ആരെയും അംഗീകരിക്കില്ലെന്ന സംസ്‌കാരക്കുറവ് സുധീരനെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.
പി‌എസ് : വെള്ളാപ്പള്ളി വിമര്‍ശിച്ച ഒറ്റക്കാരണം  കൊണ്ട് സുധീരന്‍ പറഞ്ഞതാവണം ശരി.
ജ വി 

No comments: