കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും ടി.വി രാജേഷ് എം.എല്‍.എയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്റെ ആവശ്യപ്രകാരമാണിത്.
പുതുതായി ചുമതലയേറ്റ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടാണ് കേസ് മാറ്റി വയ്ക്കാന്‍ അപേക്ഷിച്ചത്. ആവശ്യം ജസ്റ്റിസ് എസ്. സതീശ് ചന്ദ്രന്‍ അംഗീകരിച്ച് അപേക്ഷ പരിഗണിക്കുന്നതു മാറ്റി വയ്ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണു ഷുക്കൂര്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശ്രീധരനെ സര്‍ക്കാര്‍ നിയോഗിച്ചത്.
കഴിഞ്ഞ ദിവസം പി ജയരാജന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 14 ദിവസത്തേയ്ക്കാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അദ്ദേഹത്തെ റിമാന്റ് ചെയ്തിരുന്നത്.
PS: അപ്പോ, അകത്തു തന്നെ. ജയില്‍ പരിഷ്കരണം തുടര്‍ന്നും നടത്താം.
-ജ വി
No comments:
Post a Comment