കോഴിക്കോട്: കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന മാര്‍പ്പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റേത് മാത്രമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പോപ്പിന്റെ പ്രസ്താവന കൊണ്ട് വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മാര്‍പാപ്പ മെക്സിക്കോയില്‍ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു എസ്.ആര്‍.പി. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
മാര്‍പ്പാപ്പയുടെ പ്രസ്താവന വ്യക്തിപരമാണ്. സാര്‍വദേശീയ തലത്തിലെ മാറ്റങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടു പോകുന്നതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനം. അതിനാല്‍ കാലഹരണപ്പെട്ടുവെന്നു പറയാന്‍ കഴിയില്ല. പാര്‍ട്ടി ശത്രുക്കള്‍ നേരത്തേയും നിരവധി ആരോപണങ്ങളും അപവാദങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ വിമര്‍ശനങ്ങളെ പോലെ മാത്രമേ ഇതിനെയും കാണുന്നുള്ളൂ.
PS: ഒരു വാര്‍ഡില്‍ നിന്നാല്‍ പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത പാര്‍ടിയാണ് എസ്.രാമചന്ദ്രന്‍ പിള്ള. സംശയമുണ്ടെങ്കില്‍ അച്ചു സഖാവിനോട് ചോദിക്കു. ജി സുധാകരന് ഒബാമയോട് ചോദ്യം ചോദിക്കാമെങ്കില്‍ പിള്ളയ്ക്ക് പോപ്പിനെയും ചോദ്യം ചെയ്യാം, വേറെ പണി എന്തെങ്കിലും വേണ്ടേ ?
-JW.
Sunday, March 25, 2012
Wednesday, March 21, 2012
Kodiyeri’s Waterloo
It was Kodyeri Balakrishnan of the LDF who said “ The forthcoming Piravam by-election will be the ‘Battle of Waterloo’ for the UDF Government with a slender margin it currently enjoys in the Assembly” Now Piravom election is over and Kodiyeri can re-read history to understand the real meaning of Waterloo.
JW
Monday, March 19, 2012
പെന്‍ഷന്‍ പ്രായം 56 ആക്കി; വിരമിക്കല്‍ എകീകരണം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസാക്കി ഉയര്‍ത്തി. വിരമിക്കല്‍ തീയതി പിന്‍വലിക്കുമെന്നും ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെയാണ് കെ.എം മാണി തന്റെ പത്താമത്തെ ബജറ്റ് അവതരിപ്പിച്ചത്.
പെന്‍ഷന്‍ പ്രായം കൂട്ടിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയാണ് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ബജറ്റ് പ്രസംഗം അവസാനിക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു. കൊച്ചി മെട്രോ ഉള്‍പ്പടെയുള്ള സുപ്രധാന പദ്ധതികള്‍ക്കെല്ലാം ബജറ്റില്‍ പണം നീക്കി വച്ചിട്ടുണ്ട്. ഹൈടെക് കൃഷിരീതിയെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നു. മൂല്യവര്‍ദ്ധിത നാളികേര ഉത്പന്നങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പെന്‍ഷന്‍ പ്രായം കൂട്ടിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയാണ് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ബജറ്റ് പ്രസംഗം അവസാനിക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു. കൊച്ചി മെട്രോ ഉള്‍പ്പടെയുള്ള സുപ്രധാന പദ്ധതികള്‍ക്കെല്ലാം ബജറ്റില്‍ പണം നീക്കി വച്ചിട്ടുണ്ട്. ഹൈടെക് കൃഷിരീതിയെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നു. മൂല്യവര്‍ദ്ധിത നാളികേര ഉത്പന്നങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
PS: മാണിയുടെ പെന്‍ഷന്‍ പ്രായം ഉ യര്‍ത്തലിന്റെയും തോമസ് ഐസക്കിന്റെ പെന്‍ഷന്‍ എകീകരണത്തിന്റെയും കാരണം അന്വേഷിച്ചു അധികം മെനക്കെടെണ്ട കാര്യമില്ല , ഇരുവരുടെയും ജൂബ്ബയുടെ കീശ തപ്പിയാല്‍ മതി , കാരണമറിയാം
-JW
Sunday, March 18, 2012
ബൂത്തുകളില്‍ പോകുന്നതിന് അധികാരമുണ്ടെന്ന് കോലിയക്കോടും സുരേഷ്‌കുറുപ്പും
രാവിലെ ഏഴു മണിവരെ കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നു. ഒരു പോളിംഗ് ബൂത്തിലും പ്രവേശിച്ചിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചിട്ടില്ല. ന്യായമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നു നേരില്‍ കണ്ടു മനസിലാക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിറവം മണ്ഡലത്തില്‍ കയറിയതു തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഏറ്റുമാനൂര്‍ എംഎല്‍എ കെ. സുരേഷ് കുറുപ്പും അറിയിച്ചു. മറ്റു നേതാക്കള്‍ മണ്ഡലം വിട്ടു പോയോ എന്നു നോക്കേണ്ട കാര്യം തനിക്കില്ല. വോട്ടിങ് നടക്കുന്ന ബൂത്തുകളില്‍ പോകാന്‍ അവകാശവും അധികാരവുമുണ്ട്. ഈ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബൂത്തുകള്‍ സന്ദര്‍ശിച്ചത്.
ഇപ്പോഴും താന്‍ പിറവം മണ്ഡലത്തിലുണ്ട്. കേസ് എടുത്തതിനെക്കുറിച്ച് അറിയില്ലെന്നു സുരേഷ് കുറുപ്പ് പറഞ്ഞു. ചട്ടം ലംഘിച്ച് പിറവം മണ്ഡലത്തില്‍ പ്രവേശിച്ചതിനും പോളിങ് ബൂത്തിന്റെ സമീപത്ത് എത്തിയതിനുമെതിരെ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കും സുരേഷ് കുറുപ്പിനുമെതിരെ പോലീസ് കേസെടുത്തിരുന്നു.
ചട്ടം ലംഘിച്ച് പിറവം മണ്ഡലത്തില്‍ പ്രവേശിച്ചതിനും പോളിങ് ബൂത്തിന്റെ സമീപത്ത് എത്തിയതിനുമാണു പൊലീസ് കേസെടുത്തത്.
PS: ഇവരാര്? മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണരുടെ അളിയന്മാരോ?
JW
Subscribe to:
Posts (Atom)