എഴുകോണ്‍: തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്കുലോറികള്‍ എറിഞ്ഞുതകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ(29) അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. ഭദ്രാനന്ദയ്ക്കു പുറമേ ഡ്രൈവറായ പാങ്ങോട് കല്ലറ ഭരതന്നൂര്‍ അഖിലേഷ് ഭവനില്‍ അരുണാ(20)ണ് അറസ്റ്റിലായത്. കുണ്ടറയിലുള്ള ഒരു അഭിഭാഷകനടക്കം സംഘത്തിലുള്ള മറ്റു നാലുപേര്‍ക്കായി എഴുകോണ്‍ പോലീസ് തിരച്ചില്‍ തുടങ്ങി.
ദേശീയപാതയില്‍ കുണ്ടറയ്ക്കു സമീപം ആറുമുറിക്കടയിലാണ് തിങ്കളാഴ്ച രാത്രി രണ്ടു ലോറികള്‍ ആക്രമിക്കപ്പെട്ടത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്നതായി ആരോപിച്ചാണ് സ്വാമിയുടെ സംഘം അതിക്രമം കാട്ടിയത്.
PS . സ്വാമിക്ക് തമിഴ് നാട്ടില്‍ ഭക്തരില്ലേ ?
No comments:
Post a Comment