തിരുവനന്തപുരം: വി.എ. അരുണ്‍കുമാറിന്റെ പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. മുമ്പ് അരുണ്‍കുമാറിന് പിഎച്ച്.ഡി.ക്കായി രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നെങ്കിലും അധ്യാപന പരിചയത്തിനായി അദ്ദേഹം നല്‍കിയ സര്‍ട്ടിഫിക്കറ്റ് യോഗ്യത തെളിയിക്കുന്നതല്ലെന്നു കണ്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ നിയമിതനായെങ്കിലും അരുണ്‍കുമാര്‍ പഠിപ്പിച്ചിരുന്നില്ലെന്നതാണ് അധ്യാപക യോഗ്യതയ്ക്ക് അര്‍ഹനാകാതെ വന്നത്.
PS: അരുണ്‍കുമാറിന്റെ പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ സര്‍വകലാശാല റദ്ദാക്കി യെങ്കിലെന്ത് ? അന്തരിച്ച ജോര്‍ജ് വര്‍ഗീസിന് വാചാ പരീക്ഷ ഒഴി വാക്കി പി എച് ഡി നല്‍കാന്‍ ഇതേ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിട്ടുണ്ട്.
-JW
No comments:
Post a Comment