മങ്കൊമ്പ്: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ്ചാണ്ടി എം.എല്‍.എ.ക്കൊപ്പം വ്യാഴാഴ്ച കുട്ടനാട് പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് പുറംബണ്ടുനിര്‍മ്മാണം നടക്കുന്ന സി. ബ്ലോക്ക്, റാണി, മാര്‍ത്താണ്ഡം തുടങ്ങിയ കായല്‍ പാടശേഖരങ്ങളിലായിരുന്നു സന്ദര്‍ശനം.
മങ്കൊമ്പ് പി. കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ കര്‍ഷക സംഘം കുട്ടനാട് പാക്കേജ് സംരക്ഷണ കര്‍ഷക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞ് തോമസ് ചാണ്ടി എം.എല്‍.എ.യുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷമായിരുന്നു കായല്‍സന്ദര്‍ശനം. എം.എല്‍.എ.യുടെ ആഡംബര ബോട്ടിലായിരുന്നു കായല്‍യാത്ര.
PS: തോമസ് ചാണ്ടിയുടെ കൊഞ്ച് റോസ്റ്റ് മന്ത്രി മോഹനന്‍ അങ്ങനെ ഒറ്റയ്ക്ക് തിന്നണ്ട.
JW
No comments:
Post a Comment