Saturday, November 19, 2011

കോണ്‍ഗ്രസ് മന്ത്രിമാര്‍ മരമാക്രികള്‍- ജി. സുധാകരന്‍



ആലപ്പുഴ: ഒമ്പത് കോണ്‍ഗ്രസ് മന്ത്രിമാരും മരമാക്രികളെന്ന് ജി. സുധാകരന്‍ എം.എല്‍.എ. പറഞ്ഞു. ഇവരെ വെറും മാക്രികളെന്ന് പറയാനാകില്ല. മാക്രികളാണെങ്കില്‍ കഴിക്കാനെങ്കിലും പറ്റും. ഇവരെ മരമാക്രികളെന്നേ വിളിക്കാന്‍ പറ്റൂ. യു.ഡി.എഫ്. മന്ത്രി സഭയിലെ 'മക്കണാണ്ട'ന്മാരാണിവര്‍. അതുകൊണ്ടാണ് ജനങ്ങള്‍ എം.എല്‍.എ.മാരെ മന്ത്രിമാരെപ്പോലെ കാണുന്നത്. ജി. സുധാകരനും തോമസ്‌ഐസക്കിനും തങ്ങള്‍ ഇപ്പൊഴും മന്ത്രിമാരാണെന്ന ധാരണയാണെന്നാണ് ഡി.സി.സി. പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ പറയുന്നത്.

യു.ഡി.എഫ്. മന്ത്രിമാര്‍ക്ക് ലഭിക്കാത്ത ജനകീയ അംഗീകാരം ഇപ്പൊഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതില്‍ 'ഷുക്കൂറന്മാര്‍' അദ്ഭുതപ്പെട്ടിട്ട് കാര്യമില്ല.
തന്റെ ഭരണത്തിനു കീഴില്‍ ഒരു വകുപ്പിലും ഒന്നും നടക്കുന്നില്ലെന്നതിന്റെ വിളംബരമാണ് മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി.

PS: മകരച്ചൂട് വരവായ്. ഈ ഇളക്കം സൂചന മാത്രം
- JW

No comments: