Friday, September 30, 2011

പാര്‍വതി ഓമനക്കുട്ടന്‍ ബില്ലാ രണ്ടില്‍ അജിത്തിന്റെ നായിക





ബാംഗ്ലൂര്‍: പാര്‍വതി ഓമനക്കുട്ടന്റെ ശനിദശ മാറുന്നു. അജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ബില്ലാ 2ല്‍ നായികാ പദവി പാര്‍വതിയെ തേടിയെത്തിയിരിക്കുന്നു..വെള്ളിത്തിരയില്‍ മികച്ച തുടക്കത്തിനായി കാത്തിരുന്ന പാര്‍വതിയുടെ ആദ്യ ബോളിവുഡ് സിനിമ ദുരന്തമായിരുന്നു.
വിശാല്‍ ആര്യന്‍സിങ് സംവിധാനം ചെയ്ത പാര്‍വതിയുടെ അരങ്ങേറ്റ സിനിമ 'യുണൈറ്റഡ് സിക്‌സ്' പരാജയമായിരുന്നു. തുടര്‍ന്നു ഉമാമഹ്വേശരം എന്ന തമിഴ് ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. എന്നാല്‍, നാലു മാസം മുമ്പ് പൂര്‍ത്തിയാക്കിയ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ഇതിനിടയില്‍, മലയാളത്തില്‍ മേജര്‍ രവിയുടെ ഹൊറര്‍ ചിത്രമായ മാടന്‍കൊല്ലിയില്‍ ഇരട്ട റോളുകളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം അടുത്തമാസം ആരംഭിക്കാനാണു പദ്ധതി. മുംബൈ മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹുമാ ഖുറേഷിയെയാണു ബില്ലാ2 ല്‍ നായികയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഹുമാ ഖുറേഷിയെ മാറ്റുകയാണെന്നു നിര്‍മാതാക്കള്‍ പെട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ പേരും നായിക സ്ഥാനത്തേക്കു നേരത്തെ ഉയര്‍ന്നു കേട്ടിരുന്നു.
ഹുമാ ഖുറേഷിക്കുപകരം നായികയായി പാര്‍വതി ഓമനക്കുട്ടനെ നിശ്ചയിച്ചതായി വ്യാഴാഴ്ച നിര്‍മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. ബില്ലാ 2ല്‍ അജിത്തിന്റെ നായികയാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണു താനെന്നു പാര്‍വതി പറഞ്ഞു. 


Comment: All world beauties finally fall into the same gutter-gutter of cinema.
JW

No comments: