Saturday, September 17, 2011

പെട്രോള്‍ വിലവര്‍ധന: തിങ്കളാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

ശനിയാഴ്ച ചേര്‍ന്ന അടിയന്തര എല്‍.ഡി.എഫ് യോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേന്ദ്രവും എണ്ണക്കമ്പനികളും തമ്മില്‍ വിലകൂട്ടുന്ന കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.

നേരത്തെ മോട്ടോര്‍ വാഹന തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി തിങ്കളാഴ്ച വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് ചേര്‍ന്ന ബി.ജെ.പി നേതൃയോഗവും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

PS
നേരത്തെ അറിയിച്ചത് നന്നായി, സാധനം  വാങ്ങി വെയ്ക്കാമല്ലോ
ജെയിംസ്‌ വില്ലിയംസ് .

No comments: