Tuesday, August 30, 2011
വിക്കീലീക്‌സ് വെളിപ്പെടുത്തല്‍: ചര്‍ച്ച ശരിവെച്ച് ഐസക്
തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച്ച നടന്നുവെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഡോ.തോമസ് ഐസക് വ്യക്തമാക്കി.
പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, എം.എ.ബേബി എന്നിവരുമായി എംബസിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. എ.കെ.ജി. സെന്ററിലെത്തിയാണ് ചര്‍ച്ച നടത്തിയത്. അടിസ്ഥാന സൗകര്യവികസനത്തിന് അമേരിക്കന്‍ പണം ആവശ്യമാണെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞതായും സ്വകാര്യനിക്ഷേപവും വിദേശമൂലധനവും അനിവാര്യമാണെന്ന് നേതാക്കള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായും വിക്കീലീക്‌സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
മുതിര്‍ന്ന നേതാവായ തോമസ് ഐസക് ഇത് ശരിവെക്കുകയും ചെയ്തു. ചര്‍ച്ച നടത്തിയെന്നത് സത്യമാണെന്നും ചര്‍ച്ചകള്‍ പാര്‍ട്ടി നയരേഖയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സ്വകാര്യനിക്ഷേപത്തിന് പാര്‍ട്ടി പൂര്‍ണ്ണമായും എതിരല്ലെന്നും ഐസക് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുത്ത മേഖലകളില്‍ വിദേശനിക്ഷേപം ആവാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ഐസക് പറഞ്ഞു.
NB:അപ്പൊ, വിക്കിലീക്സ് രേഖകള്‍ ആധികാരികം എന്ന് സമ്മതിച്ചു കൊടുക്കാം. ആ സ്വിസ്സ് ബാങ്കിലെ പലിശക്കണക്ക് കൂടി വികിലീക്സ് ഒന്ന് പുറത്തു വിട്ടാല്‍ മതിയായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment