Friday, July 8, 2011

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്‌









തിരുവനന്തപുരം: വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പ്‌ സര്‍ക്കാര്‍ പാലിച്ചില്ലെന്ന്‌ ആരോപിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഈ മാസം 19 മുതല്‍ അനിശ്ചിതകാല സമരത്തിന്‌ ഒരുങ്ങുന്നു.

സമരത്തിന്റെ ഭാഗമായി പന്ത്രണ്ടാം തീയതി മുതല്‍ സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തി വയ്ക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. പണിമുടക്ക്‌ സംബന്ധിച്ച നോട്ടീസ്‌ ഇന്ന്‌ സര്‍ക്കാരിന്‌ നല്‍കുമെന്ന്‌ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.

PS : ഇവന്മാരെ കൊണ്ട് തോറ്റു. എത്ര കൊടുത്താലും മതി വരില്ലെന്ന് വെച്ചാല്‍ ? ഇതൊക്കെ അങ്ങ് പോകുമ്പോള്‍ കൊണ്ട് പോകുമോ? സമരത്തിന്റെ ഭാഗമായി സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തി വയ്ക്കുമെന്നാണ് ഒരു ഭീഷണി. കേട്ടാല്‍ തോന്നുക ഇതൊരു സൌജന്യ സേവനമാണെന്ന്. കോട്ടയത്തെ അസ്ഥി രോഗവിദഗ്ദ്ധന്റെ മാതിരി വേറെ എന്തെങ്കിലും ഡിമാന്റ് ഉണ്ടോ?
J W

No comments: