Wednesday, July 27, 2011

ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ ഭീഷണി






ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ വച്ചിട്ടുണ്ടെന്ന ഭീഷണിക്കത്ത്‌. ഇതേ തുടര്‍ന്ന്‌ ക്ഷേത്രത്തിനകത്തും പുറത്തും ബോംബ്‌ സ്ക്വാഡും, പോലീസും പരിശോധന നടത്തിവരികയാണ്‌.

അസിസ്റ്റന്റ്‌ കമ്മീഷ്ണര്‍ ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷ ക്ഷേത്രത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ദേവസ്വം ഓഫീസിന്റെ ഗേറ്റ്‌ അടച്ച്‌ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്‌. ഭക്തരെ കര്‍ശന പരിശോധനയ്ക്ക്‌ ശേഷമാണ്‌ അകത്തേക്ക്‌ കടത്തി വിടുന്നത്‌.

PS ശ്രീപദ്മനാഭ ക്ഷേത്രത്തിനു ഭിഷണിയുണ്ടോ? നിലവറകള്‍ ?

Tuesday, July 12, 2011

ശ്രീ പദ്മനാഭന്റെ സ്വത്ത് ശ്രീ നാരായണിയര്‍ക്ക് !







വെള്ളാപ്പള്ളിക്കും സുകുമാര്‍ അഴിക്കോടിനും തമ്മില്‍ എന്താണ് വെത്യാസം എന്ന് ചോദിച്ചാല്‍ ആര്കെങ്കില്മൊരാള്‍ക്ക് വിവരക്കേടുണ്ട് . അത് പോലെ ഒരാള്‍ക്ക് ഗുണ്ടകള്‍ ഉണ്ടെങ്കില്‍ മറ്റെയാളിനു അതില്ല. ശ്രീ പദ്മനാഭന്റെ സ്വത്തു എന്ത് ചെയ്യണമെന്നു ചെമ്മാന്‍ മുതല്‍ ചെരുപ്പ് കുത്തി വരെ പറഞ്ഞ്ട്ടുള്ള കൂട്ടത്തില്‍ അഴിക്കോടും അഭിപ്രായം പറഞ്ഞു. പക്ഷെ വെള്ളാപ്പള്ളിക്ക് പിടിച്ചില്ല. അഴിക്കോടിന്റെ കോലം ചേര്‍ത്തലയില്‍ കത്തിച്ചാണ് വെള്ളാപ്പള്ളിയുടെ ഗുണ്ടകള്‍ അരിശം തീര്‍ത്തത്. ശ്രീ പദ്മനാഭന്റെ സ്വത്ത് മുഴുവന്‍ ശ്രീനാരായണിയര്‍ക്ക് കൊടുക്കണമെന്ന് അഴിക്കോട് പറഞ്ഞാല്‍ പ്രശ്നം തീരാവുന്നതെയുള്ളൂ

-JW

Friday, July 8, 2011

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്‌









തിരുവനന്തപുരം: വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പ്‌ സര്‍ക്കാര്‍ പാലിച്ചില്ലെന്ന്‌ ആരോപിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഈ മാസം 19 മുതല്‍ അനിശ്ചിതകാല സമരത്തിന്‌ ഒരുങ്ങുന്നു.

സമരത്തിന്റെ ഭാഗമായി പന്ത്രണ്ടാം തീയതി മുതല്‍ സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തി വയ്ക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. പണിമുടക്ക്‌ സംബന്ധിച്ച നോട്ടീസ്‌ ഇന്ന്‌ സര്‍ക്കാരിന്‌ നല്‍കുമെന്ന്‌ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.

PS : ഇവന്മാരെ കൊണ്ട് തോറ്റു. എത്ര കൊടുത്താലും മതി വരില്ലെന്ന് വെച്ചാല്‍ ? ഇതൊക്കെ അങ്ങ് പോകുമ്പോള്‍ കൊണ്ട് പോകുമോ? സമരത്തിന്റെ ഭാഗമായി സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തി വയ്ക്കുമെന്നാണ് ഒരു ഭീഷണി. കേട്ടാല്‍ തോന്നുക ഇതൊരു സൌജന്യ സേവനമാണെന്ന്. കോട്ടയത്തെ അസ്ഥി രോഗവിദഗ്ദ്ധന്റെ മാതിരി വേറെ എന്തെങ്കിലും ഡിമാന്റ് ഉണ്ടോ?
J W

Wednesday, July 6, 2011

ബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന്‌ പിണറായി








ആലപ്പുഴ: ബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാമെന്നത്‌ മമതാ ബാനര്‍ജിയുടെ വ്യാമോഹം മാത്രമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അമേരിക്കന്‍ സാമ്രാജ്യത്വത്തിണ്റ്റെ സഹായത്തോടെ നടക്കുന്ന അക്രമങ്ങളിലൂടെയാണ്‌ മമത ബാനര്‍തി ഭരണത്തിലെത്തിയത്‌. പശ്ചിമബംഗാള്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

PS:കുറച്ചുനാളു കൊണ്ട് കേരളത്തിലെ കാര്യങ്ങളൊക്കെനേരെയാക്കി. ഇനി ബംഗാളിലേതു ശരിയാക്കി തരാം
JW