തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ ഒറ്റുകാരനും വഞ്ചകനുമാണെന്ന് സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനം. ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തരം വിമര്‍ശനം ഉന്നയിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും രൂക്ഷമായ വിമര്‍ശനമാണ് വി.എസിനെതിരെ നടത്തിയത്.
ഗുരുതരമായ തെറ്റുകള്‍ ചെയ്ത വി.എസിനെതിരെ നേരത്തേ തന്നെ നടപടി എടുക്കേണ്ടതായിരുന്നു. വി.എസ് പുന്നപ്ര, വയലാര്‍ സമര നായകനാണ്. എന്നാലും അദ്ദേഹം തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി നാസര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ വി.എസ് തിടുക്കം കാട്ടിയെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.
കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി പ്രകാശന്‍ മാസ്റ്റര്‍ കേന്ദ്ര നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സഹായകരമായ നിലപാട് പല കേന്ദ്ര നേതാക്കളും സ്വീകരിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
PS: നിരോധിക്കപ്പെട്ട ഹാന്‍സ് നാക്കിനടിയില്‍ തിരുകി നുണഞ്ഞു കൊണ്ട് നടക്കുന്നതാണ് ആലപ്പുഴക്കാരന്‍ നാസര്‍ എന്ന ശ്രീനാരായണീയന്റെ തെറ്റ് തിരുത്തല്‍ പണി.
JW
No comments:
Post a Comment