കണ്ണൂര്‍: ശ്രീനാരായണഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്‍ അഭിപ്രായപ്പെട്ടു. മതം, വര്‍ഗീയത എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് ജാതീയതയ്‌ക്കെതിരെ സംസാരിച്ച ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സി.പി.എമ്മിലുണ്ടാകും.
കണ്ടാല്‍ എന്റെ ജാതി തിരിച്ചറിയാത്ത താങ്കള്‍ക്ക് പറഞ്ഞാല്‍ എങ്ങനെ തന്റെ ജാതി മനസ്സിലാകുമെന്നും മനുഷ്യജാതിയാണ് തന്‍േറതെന്നും രാജാവിനോട് പറയാന്‍ ധൈര്യം കാട്ടിയ ഗുരു കമ്യൂണിസ്റ്റല്ലാതെ പിന്നെ ആരാണ്-ജയരാജന്‍ ചോദിച്ചു. ഇന്ന് ഗുരുവിന്റെ അനുയായികള്‍തന്നെ അദ്ദേഹത്തെ കച്ചവടച്ചരക്കാക്കുകയാണ്.
വിദേശമദ്യം കുടിക്കരുതെന്ന് ഗുരു നിര്‍ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് ഗുരുവിന്റെ അനുയായികള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ്. ജാതി ചോദിക്കരുത്, പറയരുത് എന്നു പറഞ്ഞ സ്ഥാനത്ത് ജാതി ചോദിക്കണം പറയണം എന്നായി മാറിയിരിക്കുന്നു.

PS: പി ബിയില്‍ നിന്നു ഇടക്ക് കീഴ്ക്കമ്മറ്റിയിലോട്ട് തരം താഴ്ത്തുമോ മൂളക് വെള്ളം(MV) ജയരാജാ?
-JW
No comments:
Post a Comment