കണിച്ചുകുളങ്ങര (ആലപ്പുഴ):തലപ്പാവ് ചുറ്റി ഷാള്‍ അണിഞ്ഞ് വരന്റെ വേഷത്തില്‍ വെള്ളാപ്പള്ളി, പട്ടുസാരി ധരിച്ച് പൂചൂടി വധുവിനെപ്പോലെ ഭാര്യ പ്രീതി. മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുല്ലമാല അണിയിച്ചപ്പോള്‍ ഭാര്യ പ്രീതി കണ്ണടച്ച് കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചു. വിവാഹമോതിരം കൈമാറി, നെറ്റിയില്‍ കുങ്കുമക്കുറിതൊട്ട്, മധുരം നുകര്‍ന്നപ്പോള്‍ ഇരുവരുടെയും മുഖത്ത് നാണം. മകള്‍ വന്ദന സമ്മാനമായി മാല അണിയിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് ചിരിയടക്കാനായില്ല.
75ന്റെ നിറവിലെ ആ നിറഞ്ഞ ചിരിക്കൊപ്പം മറ്റുള്ളവരും പങ്കുചേര്‍ന്നു. പൂര്‍ണകുംഭവുമായി വീട്ടുമുറ്റത്തെ ഹോമവേദിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഗൃഹപ്രവേശം നടത്തിയതോടെ പിറന്നാളിന്റെ ഭാഗമായ പൂജാദികര്‍മങ്ങള്‍ക്ക് സമാപനമായി.വിവാഹസമാനമായ ചടങ്ങുകള്‍ കണ്ട് അതിശയിച്ച് നിന്നവരോട് വെള്ളാപ്പള്ളി പറഞ്ഞു, 'ഇത് എല്ലാവര്‍ഷവും പതിവാണ്. ഇക്കൊല്ലം 75 എത്തി എന്നതാണ് പ്രത്യേകത'.75-ാം പിറന്നാളിനോടനുബന്ധിച്ച് ആലപ്പുഴ പഴയ തിരുമല ദേവസ്വത്തിലെ മഹേഷ്ഭട്ട് തന്ത്രിയുടെ നേതൃത്വത്തില്‍ മൂന്നുദിവസമായാണ് ചടങ്ങുകള്‍ നടന്നത്. മറ്റ് പരിപാടികള്‍ക്കൊന്നും പോകാതെ വ്രതാനുഷ്ഠാനത്തോടെ വെള്ളാപ്പള്ളി കുടുംബസമേതം ചടങ്ങുകളില്‍ മുഴുകി.
PS. ഭ്രാന്ത് പലതരത്തിലുണ്ട്, അതിലൊന്നാണ് 75-ലെ മുതുഭ്രാന്തും പുനര്‍വിവാഹവും.സകല ശ്രീ നാരായണീയരും ഇതൊരു ചടങ്ങായി ആഘോഷിക്കാന്‍ 100 രൂപ ഫീസ് അടച്ചു കാണിച്ചുകുളങ്ങരയില്‍ നിന്നു സമ്മതപത്രം എഴുതി വാങ്ങേണ്ടതാണ്.
JW