Sunday, June 10, 2012

ടിപി വധം: പോലീസ് കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കരീം



കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് പോലീസ് സിപിഎമ്മിനെതിരെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയണെന്ന് സി‌പി‌എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എംഎല്‍എയുമായ എളമരം കരീം.മുന്‍കൂട്ടി സൃഷ്ടിച്ചൊരു തിരക്കഥയനുസരിച്ച് അന്വേഷണം കൊണ്ടുപോകാനായി പോലീസ് കള്ള സാക്ഷികളെ സൃഷ്ടിക്കുകയും ഇതുസംബന്ധിച്ച് പ്രതികളുടെ മൊഴിയെന്ന രീതിയില്‍ കള്ള വാര്‍ത്തകള്‍ നല്‍കുകയുമാണെന്ന് കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുകയാണ് ഇനി പോലീസ് ചെയ്യുന്നത്. രജീഷിന്റെ ചിത്രം എല്ലാ മാധ്യമങ്ങളും വന്നതിനാല്‍ തിരിച്ചറിയല്‍ പരേഡിന് എന്തു പ്രസക്തിയാണുള്ളതെന്നും കരീം ചോദിച്ചു.സിപിഎം നേതാക്കളായ സി.എച്ച്.അശോകനെയും കെ.കെ.കൃഷ്ണനെയും ചോദ്യം ചെയ്യാനായി 14 ദിവസത്തേക്ക് കസ്റഡിയില്‍ വാങ്ങിയ പോലീസ് മുഖ്യപ്രതിയായ ടി.കെ.രജീഷിനെ ചോദ്യം ചെയ്യാനായി കസ്റഡിയില്‍ വാങ്ങാത്തത് ദുരൂഹമാണ്. കേസിന്റെ തുടക്കത്തില്‍ പ്രധാനപ്രതിയെന്ന നിലയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വായപ്പടച്ചി റഫീഖ് ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും കരീം പറഞ്ഞു.




PS:  ടി പി വധത്തില്‍ എളമരത്തിന്റെ പങ്ക് അന്വേഷിക്കുന്നത് നന്നായിരിക്കും 
JW

No comments: