Friday, September 30, 2011

പാര്‍വതി ഓമനക്കുട്ടന്‍ ബില്ലാ രണ്ടില്‍ അജിത്തിന്റെ നായിക





ബാംഗ്ലൂര്‍: പാര്‍വതി ഓമനക്കുട്ടന്റെ ശനിദശ മാറുന്നു. അജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ബില്ലാ 2ല്‍ നായികാ പദവി പാര്‍വതിയെ തേടിയെത്തിയിരിക്കുന്നു..വെള്ളിത്തിരയില്‍ മികച്ച തുടക്കത്തിനായി കാത്തിരുന്ന പാര്‍വതിയുടെ ആദ്യ ബോളിവുഡ് സിനിമ ദുരന്തമായിരുന്നു.
വിശാല്‍ ആര്യന്‍സിങ് സംവിധാനം ചെയ്ത പാര്‍വതിയുടെ അരങ്ങേറ്റ സിനിമ 'യുണൈറ്റഡ് സിക്‌സ്' പരാജയമായിരുന്നു. തുടര്‍ന്നു ഉമാമഹ്വേശരം എന്ന തമിഴ് ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. എന്നാല്‍, നാലു മാസം മുമ്പ് പൂര്‍ത്തിയാക്കിയ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ഇതിനിടയില്‍, മലയാളത്തില്‍ മേജര്‍ രവിയുടെ ഹൊറര്‍ ചിത്രമായ മാടന്‍കൊല്ലിയില്‍ ഇരട്ട റോളുകളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം അടുത്തമാസം ആരംഭിക്കാനാണു പദ്ധതി. മുംബൈ മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹുമാ ഖുറേഷിയെയാണു ബില്ലാ2 ല്‍ നായികയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഹുമാ ഖുറേഷിയെ മാറ്റുകയാണെന്നു നിര്‍മാതാക്കള്‍ പെട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ പേരും നായിക സ്ഥാനത്തേക്കു നേരത്തെ ഉയര്‍ന്നു കേട്ടിരുന്നു.
ഹുമാ ഖുറേഷിക്കുപകരം നായികയായി പാര്‍വതി ഓമനക്കുട്ടനെ നിശ്ചയിച്ചതായി വ്യാഴാഴ്ച നിര്‍മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. ബില്ലാ 2ല്‍ അജിത്തിന്റെ നായികയാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണു താനെന്നു പാര്‍വതി പറഞ്ഞു. 


Comment: All world beauties finally fall into the same gutter-gutter of cinema.
JW

ടി.വി.രാജേഷ് എസ്.ഐയെ മര്‍ദ്ദിച്ചതായി പരാതി


Posted on: 30 Sep 2011
തിരുവനന്തപുരം: ഹൈവേ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ എസ്.ഐയെ ഡി.വൈ.എഫ്.ഐ. നേതാവും എം.എല്‍.എയുമായ ടി.വി.രാജേഷ് മര്‍ദ്ദിച്ചതായി പരാതി. വെഞ്ഞാറമ്മൂടില്‍ വെച്ചാണ് സംഭവം. പോലീസ് പട്രോളിങ് നടത്തുന്നതിനിടെ എം.എല്‍.എയുടെ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായപ്പോള്‍ എസ്.ഐ. തോമസിനെ ടി.വി.രാജേഷ് മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.

Ps ഒരു നിമിഷം നമ്മുടെ ഭരണം  തന്നെയാണെന്ന് കരുതിപ്പോയി
JW

Thursday, September 29, 2011

പിള്ളയുടെ ഫോണ്‍ സംഭാഷണം: അന്വേഷണത്തിന് ഉത്തരവിട്ടു


Posted on: 30 Sep 2011
തിരുവനന്തപുരം: ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് ജയില്‍ എ.ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

ദൃശ്യമാധ്യമ പ്രതിനിധിയോടാണ് തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പിള്ള മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞു. വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച ചാനല്‍ പ്രതിനിധിയോട് ഞാന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നയാളാണ്. പത്രസമ്മേളനമോ പ്രസ്താവനയോ ഒന്നും പാടില്ല. ദയവായി എന്നെ ഉപദ്രവിക്കരുതെന്നും ബാലകൃഷ്ണ പിള്ള അഭ്യര്‍ഥിച്ചിരുന്നു.

PS: ദൃശ്യമാധ്യമ പ്രതിനിധി യെ   നമ്പിനേന്‍   അവന്‍ ഊമ്പിനേന്‍   !
JW

Saturday, September 24, 2011

മന്ത്രിമാര്‍ അഹങ്കാരികള്‍ : ജി. സുധാകരന്‍


















ആലപ്പുഴ: മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ കടുത്ത അഹങ്കാരികളാണെന്ന്‌ ജി.സുധാകരന്‍ എംഎല്‍എ. അഹങ്കരിക്കാന്‍ സമയമായില്ല. എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുവേണം അഹങ്കരിക്കാനെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണപരമായ കഴിവുള്ളവരാരും ഇപ്പോഴത്തെ മന്ത്രിമാരിരില്ല. ആര്യാടന്‌ കുറച്ചുകഴിവുണ്ട്‌. അദ്ദേഹത്തിന്‌ പക്ഷെ സുഖമില്ലാത്തതിനാല്‍ വേണ്ടതുപോലെ പ്രവര്‍ത്തിക്കാനാവില്ല. സുധാകരന്‍ പറഞ്ഞു. കള്ളന്‍മാരായ ഉദ്യോഗസ്ഥരെയാണ്‌ പലയിടങ്ങളിലും നിയമിച്ചിരിക്കുന്നത്‌.


PS സുധാകരന്‍ കവിതയ്ക്കൊപ്പം ആത്മ കഥയും എഴുതാന്‍ തുടങ്ങിയിരിക്കുന്നു. ഇനം ഇനത്തെ തിരിച്ചറിയുന്നു, അഹങ്കാരി അഹങ്കാരിയെയും ! കഥാപ്രസംഗം നടത്തി ക്കൊണ്ടിരുന്നാല്‍ ആലപ്പുഴയും കൊണ്ട് ഐസക് സായിപ്പു അമേരിക്കയിലേക്ക് പോവും. പറഞ്ഞില്ലെന്നു വേണ്ട.

JW

Saturday, September 17, 2011

പെട്രോള്‍ വിലവര്‍ധന: തിങ്കളാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

ശനിയാഴ്ച ചേര്‍ന്ന അടിയന്തര എല്‍.ഡി.എഫ് യോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേന്ദ്രവും എണ്ണക്കമ്പനികളും തമ്മില്‍ വിലകൂട്ടുന്ന കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.

നേരത്തെ മോട്ടോര്‍ വാഹന തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി തിങ്കളാഴ്ച വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് ചേര്‍ന്ന ബി.ജെ.പി നേതൃയോഗവും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

PS
നേരത്തെ അറിയിച്ചത് നന്നായി, സാധനം  വാങ്ങി വെയ്ക്കാമല്ലോ
ജെയിംസ്‌ വില്ലിയംസ് .