Monday, March 25, 2013

അടിച്ചവരെ തിരിച്ചടിച്ചാണ് സി.പി.എം. വളര്‍ന്നത്- എം.എം.മണി


ചേര്‍ത്തല: അടിച്ചവരെ തിരിച്ചടിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്നും അങ്ങനെയാണ് പാര്‍ട്ടി വളര്‍ന്നതെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി പറഞ്ഞു. ചേര്‍ത്തല കനവ എ.കെ.ജി. സ്മാരക ട്രസ്റ്റിന്റെ ഇ.എം.എസ്. -എ.കെ.ജി. അനുസ്മരണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.

പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് പറയുമ്പോള്‍ വാരിക്കുന്തംകൊണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ സമരസേനാനികളുടെ കാര്യം താന്‍ പറയും. അതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാമോ എന്ന് മണി ചോദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിചാരിച്ചാല്‍ തന്നെയും സി.പി.എമ്മിനെയും അങ്ങനെയങ്ങ് ഉലത്തിക്കളയാമെന്ന് കരുതെണ്ടെന്നും പറഞ്ഞു.

ചെറിയവനും വലിയവനും അടക്കം ഓരോരുത്തരും ഏറെ ത്യാഗം സഹിച്ചിട്ടാണ് പാര്‍ട്ടിയെ വളര്‍ത്തിയത്. ആയിരക്കണക്കിന് പേര്‍ പാര്‍ട്ടി വളര്‍ത്താനായി സ്വന്തം ജീവന്‍ ത്യജിച്ചു. അതാണ് വലിയത്യാഗം. അല്ലാതെ പാര്‍ട്ടിക്കുവേണ്ടി ഏറെ ചെയ്‌തെന്ന് ചിലര്‍ പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും മണി പറഞ്ഞു

PS മണി അടി തുടരാന്‍ ത്തന്നെയാണ് ഭാവം. എങ്കില്‍ പറ വന്‍ -ടു-ത്രീ മണി,  പാര്‍ട്ടിക്കുവേണ്ടി ഏറെ ചെയ്‌തെന്ന്  പറയുന്ന ഒരു കാര്യവുമില്ലാത്ത ചിലര്‍ ആരാണെന്ന്?  
JW.

No comments: