Monday, October 14, 2013

പിണറായിയെയും വി.എസിനെയും പുകഴ്ത്തി: പി.സി. ജോര്‍ജ്‌












കണ്ണൂര്‍ : സര്‍ക്കാരുമായി നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വക പ്രതിപക്ഷ നേതാവിനും സി.പി.എം. സംസ്ഥാന സെക്രട്ടറിക്കും പുകഴ്ത്തല്‍ . പിണറായി വിജയന്‍ കേരളം കണ്ടത ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയാണെന്നും വി.എസ്. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്നുമാണ് സി.പി.എം. അനുകൂല സംഘടനയുടെ യോഗത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞത്.

പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ വൈദ്യുതിരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായതെന്നും പി.സി. ജോര്‍ജ് യോഗത്തില്‍ പറഞ്ഞു.
PS: പറഞ്ഞത് പി സി അല്ലേ, കാര്യമാക്കേണ്ടതില്ല.പിണറായിയുടെ  കാലത്തെ വലിയയമുന്നേറ്റം ലാവലിന്‍ ആകും?
J W

Thursday, April 4, 2013

പിണറായിയുടെ വീടിന് സമീപം തോക്കുമായി !



 Old Man Arrested Near Pinarayis House With Gun


കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപം തോക്കുമായി പിടികൂടിയത് 75 വയസ്സ് പ്രായമുള്ള ആളെ? ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തോക്കിന് പുറമേ വെട്ടുകത്തിയും ഇയാളുതെ പക്കല്‍ നിന്നും കണ്ടെടുത്തു. കോഴിക്കോട്ടെ പരിപാടി കഴിഞ്ഞ് പിണറായി വീട്ടില്‍ എത്താനിരിക്കെയാണ് ഇയാളെ ആയുധങ്ങളുമായി പിടികൂടിയത്. 

നാദാപുരം വളയം പിലാവുള്ള വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് തോക്കും വെട്ടുകത്തിയുമായി രാത്രി പിണറായി വിജയന്റെ വീടിനു മുന്നില്‍ എത്തിയത്. രാത്രി എട്ടുമണിയോടെയാണ് സംശയകരമായ നിലയില്‍ ഇയാളെ ആളുകള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പരിശോധിച്ചു. അപ്പോഴാണ് കൈയ്യിലെ സഞ്ചിയില്‍ നിന്നും കൊടുവാള്‍ കണ്ടെത്തിയത്. പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്.

പി എസ് : ബാഗില്‍ ഉണ്ടയുമായാണല്ലോ പുള്ളിക്കാരന്റെ നടപ്പ് . ഒരു തോക്കുകൂടി ഇരിക്കട്ടെന്നു കരുതി.
JW

Monday, March 25, 2013

അടിച്ചവരെ തിരിച്ചടിച്ചാണ് സി.പി.എം. വളര്‍ന്നത്- എം.എം.മണി


ചേര്‍ത്തല: അടിച്ചവരെ തിരിച്ചടിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്നും അങ്ങനെയാണ് പാര്‍ട്ടി വളര്‍ന്നതെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി പറഞ്ഞു. ചേര്‍ത്തല കനവ എ.കെ.ജി. സ്മാരക ട്രസ്റ്റിന്റെ ഇ.എം.എസ്. -എ.കെ.ജി. അനുസ്മരണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.

പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് പറയുമ്പോള്‍ വാരിക്കുന്തംകൊണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ സമരസേനാനികളുടെ കാര്യം താന്‍ പറയും. അതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാമോ എന്ന് മണി ചോദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിചാരിച്ചാല്‍ തന്നെയും സി.പി.എമ്മിനെയും അങ്ങനെയങ്ങ് ഉലത്തിക്കളയാമെന്ന് കരുതെണ്ടെന്നും പറഞ്ഞു.

ചെറിയവനും വലിയവനും അടക്കം ഓരോരുത്തരും ഏറെ ത്യാഗം സഹിച്ചിട്ടാണ് പാര്‍ട്ടിയെ വളര്‍ത്തിയത്. ആയിരക്കണക്കിന് പേര്‍ പാര്‍ട്ടി വളര്‍ത്താനായി സ്വന്തം ജീവന്‍ ത്യജിച്ചു. അതാണ് വലിയത്യാഗം. അല്ലാതെ പാര്‍ട്ടിക്കുവേണ്ടി ഏറെ ചെയ്‌തെന്ന് ചിലര്‍ പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും മണി പറഞ്ഞു

PS മണി അടി തുടരാന്‍ ത്തന്നെയാണ് ഭാവം. എങ്കില്‍ പറ വന്‍ -ടു-ത്രീ മണി,  പാര്‍ട്ടിക്കുവേണ്ടി ഏറെ ചെയ്‌തെന്ന്  പറയുന്ന ഒരു കാര്യവുമില്ലാത്ത ചിലര്‍ ആരാണെന്ന്?  
JW.

Friday, February 1, 2013

എന്‍എസ്‌എസ്സിനോട്‌ ചെന്നിത്തല കാണിച്ചത്‌ നെറികേട്‌: വെള്ളാപ്പള്ളി


കോഴിക്കോട്‌: എന്‍എസ്‌എസ്സിനോട്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല കാണിച്ചത്‌ നെറികേടാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം കെപിസിസി പ്രസിഡന്റ്‌ സ്ഥാനവും മന്ത്രിക്കസേരയും വേണമെന്ന രമേശ്‌ ചെന്നിത്തലയുടെ നിലപാട്‌ ഇരട്ടത്താപ്പാണ്‌. എന്‍എസ്‌എസ്സിന്റെ മാനസപുത്രനായി നടക്കുകയും ഒരു വിവാദമുണ്ടായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ചെന്നിത്തലയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ പദത്തിലിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം മന്ത്രിയാവാനില്ലെന്നു പറഞ്ഞാല്‍ അതില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 
PS : നെറികെട്ട വെള്ളാപ്പള്ളിയും നെറികെട്ട സുകുമാരന്‍ നായരും- നായരീഴവ ഐക്യം സിന്ദാബാദ് 
JW

Saturday, January 5, 2013

ഉദ്യോഗസ്ഥ നിയമനം പോലും ജാതീയമായി കാണുന്നത് ആപത്കരം-വയലാര്‍രവി




കൊച്ചി: ഉദ്യോഗസ്ഥ നിയമനം പോലും ജാതീയമായി കാണുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. എ. കെ. ആന്റണി ഇക്കാര്യത്തില്‍ നല്‍കിയ മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണം. ചില സാമുദായിക ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് വളരെയേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്‍ അനുസ്മരണ സമിതിയുടെ ആദ്യ പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി എസ് 
ഇത്രയും പറഞ്ഞെന്ന് കരുതി പുഴമീന്‍ വറുത്ത് ചോറുമായികാണിച്ചുകുളങ്ങരയില്‍ കാത്തിരിക്കുന്ന വെള്ളാപ്പള്ളിയെയും അവിയലും പഴംമാങ്ങ കാളനുമായിപെരുന്നയില്‍ കുന്തിച്ചിരിക്കുന്ന സുമാരന് ബ്രഹ്മണ്യ നായരെയും കാണാന്‍ മറന്നു പോകരുത് .
JW