ആലപ്പുഴ: ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ കാലത്തും സ്ത്രീക്ക് ലിംഗ സമത്വം ലഭിക്കുന്നില്ലെന്ന് സിപിഎം ജില്ല സമ്മേളനത്തിന്റ ഭാഗമായി നടന്ന സ്ത്രീസമൂഹം- രാഷ്ടീയം സെമിനാര്‍ അഭിപ്രായ പ്പെട്ടു . സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സ്ത്രീകളുടെ എണ്ണം കുറവായതിനാല്‍ പഞ്ചായത്തുകളിലേ വനിത സംവരണം പോലും സ്ത്രീകള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍.സീമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം സി.എസ് .സുജാത അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, മഹിള സംഘം നേതാവ് പ്രൊഫ. ആര്‍ .ലതാദേവി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ മേഴ്‌സിഡയാനമാസിഡോ, ജി.രാജമ്മ, കെ.കെ.ജയമ്മ, ജലജചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
PS: ലിംഗസമത്വം-അതെങ്ങിനെ നടക്കും ഹേ ? സ്ത്രീക്കു മനസമാധാനോതോട് പ്രവര്‍ത്തിക്കാന്‍ അവസരം കൊടുക്കു ആദ്യം, എന്നിട്ടാകാം സമത്വം
JW
No comments:
Post a Comment