Sunday, January 29, 2012

വെള്ളമില്ല: കുളിക്കാന്‍ ചേര്‍ത്തലയില്‍ പോകണമെന്ന് ആരിഫ് എം.എല്‍.എ.


ആലപ്പുഴ: തന്റെ താമസ സ്ഥലമായ ആലപ്പുഴ നഗരത്തിലെ ഇരവുകാട് വാര്‍ഡില്‍ വെള്ളമില്ലാത്തതിനാല്‍ ചേര്‍ത്തലയില്‍ പോയാണ് താന്‍ മിക്കദിവസവും കുളിക്കുന്നതെന്ന് എ.എം. ആരിഫ് എം.എല്‍.എ. ജല അതോറിറ്റി അധികൃതരും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതരും തമ്മിലുള്ള തര്‍ക്കം മൂലമാണ് ഈ ഗതികേട്. ദിവസവും വെള്ളം കിട്ടുന്നില്ലെന്ന് പരാതിയുമായിനൂറുകണക്കിനാളുകളാണ് സമീപിക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. എം.എല്‍.എ. പൊട്ടിത്തെറിച്ചു. ദേശീയ പാതയ്ക്ക് കുറുകെ പൈപ്പിട്ടാലേ ഇരവുകാട് വാര്‍ഡിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകൂ. നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഏറെ നേരത്തെ ചര്‍ച്ചയ്ക്കു ശേഷം ദേശീയ പാത ഉദ്യോഗസ്ഥന്‍ പൈപ്പിടുന്നതിന് അനുമതി നല്‍കാമെന്ന് യോഗത്തിന് ഉറപ്പു നല്‍കി. 10,000 രൂപ ഇതിനായി ജല അതോറിറ്റി അധികൃതര്‍ നല്‍കണമെന്ന നിബന്ധനയോടെയായിരുന്നു ഇത്.

PS : എം എല്‍ എ യ്ക്ക് ചേര്‍ത്തലയിലും പോയി കുളിക്കാം . ചേര്‍ത്തലയില്‍ പോകാന്‍ പാങ്ങില്ലാത്തവര്‍ കുളിക്കെണ്ടെന്നോ? 
JW

Sunday, January 8, 2012

സ്ത്രീക്ക് ലിംഗസമത്വം ലഭിക്കുന്നില്ല:സെമിനാര്‍



ആലപ്പുഴ: ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ കാലത്തും സ്ത്രീക്ക് ലിംഗ സമത്വം ലഭിക്കുന്നില്ലെന്ന് സിപിഎം ജില്ല സമ്മേളനത്തിന്റ ഭാഗമായി നടന്ന സ്ത്രീസമൂഹം- രാഷ്ടീയം സെമിനാര്‍ അഭിപ്രായ പ്പെട്ടു . സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സ്ത്രീകളുടെ എണ്ണം കുറവായതിനാല്‍ പഞ്ചായത്തുകളിലേ വനിത സംവരണം പോലും സ്ത്രീകള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍.സീമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം സി.എസ് .സുജാത അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, മഹിള സംഘം നേതാവ് പ്രൊഫ. ആര്‍ .ലതാദേവി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ മേഴ്‌സിഡയാനമാസിഡോ, ജി.രാജമ്മ, കെ.കെ.ജയമ്മ, ജലജചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PS: ലിംഗസമത്വം-അതെങ്ങിനെ നടക്കും ഹേ ? സ്ത്രീക്കു മനസമാധാനോതോട്  പ്രവര്‍ത്തിക്കാന്‍ അവസരം കൊടുക്കു ആദ്യം, എന്നിട്ടാകാം സമത്വം 
JW